കെഎസ്‌ആര്‍ടിസിയുടെ ബഡ്ജറ്റ് യാത്ര: എല്ലാ ഞായറാഴ്ചകളിലും മലപ്പുറത്ത് നിന്നും മലക്കപ്പാറയിലേക്ക്...

0
കെഎസ്‌ആര്‍ടിസി ബഡ്ജറ്റ് യാത്ര: എല്ലാ ഞായറാഴ്ചകളിലും മലപ്പുറത്ത് നിന്നും മലക്കപ്പാറയിലേക്ക്  KSRTC Budget Yatra: Every Sunday from Malappuram to Malakappara
മലപ്പുറം:
കെഎസ്‌ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തില്‍ മലക്കപ്പാറയിലേക്ക് എല്ലാ ഞായറാഴ്ചകളിലും യാത്രകള്‍ നടത്തുകയാണ്. ഒറ്റദിന യാത്രയില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടവും പെരിങ്ങല്‍ക്കുത്ത് ഡാം, റിസര്‍വോയര്‍, നെല്ലിക്കുന്ന്, ഷോളയാര്‍ ഡാം എന്നിങ്ങനെ പത്തിലധികം കാഴ്ചകളും കാനയാത്രയും ഉള്‍പ്പെടുന്ന പാക്കേജ് വളരെ കുറഞ്ഞ നിരക്കിലാണ് ലഭ്യമാക്കിയിരിക്കുന്നത്.

എല്ലാ ഞായറാഴ്ചയും മലപ്പുറം കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്നും പുലര്‍ച്ചെ 4.00 മണിക്ക് പുറപ്പെട്ട് രാത്രി 12.00 മണിയോടെയാണ് തിരിച്ച്‌ ഡിപ്പോയിലെത്തുക. ബസ് ചാര്‍ജ് ഒരാള്‍ക്ക് 730 രൂപയാണ്.
(ads1)
  • ആതിരപ്പള്ളി വെള്ളച്ചാട്ടം
  • ചാര്‍പ്പ വെള്ളച്ചാട്ടം
  • വാഴച്ചാല്‍
  • പെരിങ്ങല്‍ക്കുത്ത് ഡാം, റിസര്‍വോയര്‍
  • ആനക്കയം പാലം
  • വാല്‍വ് ഹൗസ്
  • പെൻസ്റ്റോക്ക്
  • നെല്ലിക്കുന്ന്
  • ഷോളയാര്‍ ഡാം
  • മലക്കപ്പാറ ടീ എസ്റ്റേറ്റ്
വാഴച്ചാല്‍ നിന്ന് മലക്കപ്പാറവരെയും തിരിച്ചും 100 കിലോമീറ്റര്‍ വനത്തിലൂടെയുള്ള ബസ് യാത്ര എന്നിവയാണ് പാക്കേജിലുള്ളത്.

യാത്രയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്കിങ്ങിനും9446389823, 9995726885 എന്നീ നമ്ബറുകളില്‍ വാട്സ്‌ആപ്പ് വഴി ബന്ധപ്പെടാം. യാത്ര ബുക്ക് ചെയ്യുവാൻ താല്പര്യമുള്ളവര്‍ യാത്രയുടെ പേര്, യാത്ര പോകേണ്ട തിയതി, അഞ്ചു വയസ്സിന് മുകളിലുള്ള യാത്രക്കാരുടെ എണ്ണം, കയറുന്ന സ്ഥലം തുടങ്ങിയ വിവരങ്ങള്‍ വാട്സാപ്പില്‍ മെസ്സേജ് അയക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് മലപ്പുറം ബജറ്റ് ടൂറിസം സെല്‍ കോര്‍ഡിനേറ്ററുമായി ബന്ധപ്പെടാം. ഫോണ്‍. 9447203014
കെഎസ്‌ആര്‍ടിസി ബഡ്ജറ്റ് യാത്ര: എല്ലാ ഞായറാഴ്ചകളിലും മലപ്പുറത്ത് നിന്നും മലക്കപ്പാറയിലേക്ക്...


Content Highlights: KSRTC Budget Yatra: Every Sunday from Malappuram to Malakappara
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !