മലപ്പുറം: ചങ്ങരംകുളം ആലംകോട് എ കെ ജി സാംസ്കാരിക കേന്ദ്രത്തില്‍ ബാങ്ക് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരംകുളം ആലംകോട് സ്വദേശി പുലാകൂട്ടത്തില്‍ കൃഷ്ണകുമാര്‍(47)ആണ് മരിച്ചത്.കാലത്ത് വീട്ടില്‍ നിന്ന് ഇറങ്ങിയ കൃഷ്ണകുമാറിനെ ഏറെ നേരം കഴിഞ്ഞ് കാണാതെ വന്നതോടെ സുഹൃത്തുക്കള്‍ വീടിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന സാംസ്കാരിക കേന്ദ്രത്തില്‍ തിരഞ്ഞ് വന്നപ്പോഴാണ് വായനശാലയില്‍ കയര്‍ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും സജീവ പാര്‍ട്ടി പ്രവര്‍ത്തകനുമാണ്. ചങ്ങരംകുളം കാര്‍ഷിക വികസന ബാങ്കില്‍ ജീവനക്കാരനക്കാരനായിരുന്നു മരിച്ച കൃഷ്ണകുമാര്‍. ചങ്ങരംകുളം പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണകാരണം വ്യക്തമല്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കൃഷ്ണകുമാറിന്‍റെ വീട്ടുകാരുടെയും അടുത്ത സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തും. കൃഷ്ണകുമാറിന്‍റെ ഫോണും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Content Highlights: A bank employee, a CPM worker, was found hanging in a cultural centre
ഏറ്റവും പുതിയ വാർത്തകൾ:
.jpg)
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !