കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി.
അഗ്നിരക്ഷാസേനയെത്തി തീയണച്ചു.
എസിയില്‍ നിന്നാണ് തീ ഉയര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ഇരിട്ടിയില്‍ നിന്ന് കണ്ണൂരിലേക്ക് വരുന്നതിനിടെയാണ് കാറിനുള്ളില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ കാര്‍ ഡ്രൈവര്‍ ഉടന്‍ തന്നെ പുറത്തേക്ക് ഇറങ്ങിയതുകൊണ്ട് അത്ഭുതകരമായി രക്ഷപ്പെട്ടു. കാറില്‍ മറ്റാരും ഉണ്ടായിരുന്നില്ല
തീപിടിത്തത്തില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
Content Highlights: A moving car caught fire; The driver came out miraculously
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !