എടയൂർ: അന്യം നിന്ന് പോകുന്ന നാടൻ ചെടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ "റേഡിയോ എടയൂർ" കൂട്ടായ്മ നടപ്പിലാക്കുന്ന മൈലാഞ്ചി ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പീടികപ്പടി ജുമാ മസ്ജിദ് ഖത്തീബ് ഹാഫിള് ഉസ്താദ് അബ്ദുൽ നാസർ റഹ്മാനി (ലക്ഷദ്വീപ്) മൈലാഞ്ചി തൈ വിതരണം ചെയ്ത് നിർവ്വഹിച്ചു.
പള്ളത്ത് ചേക്കു ഹാജി, കുട്ടിപ്പ ഉസ്താദ്, കെ.പി. ഹാരീസ്, പി.എ.സമദ്, സുരേഷ് പി.എം. എന്നിവർ സംബന്ധിച്ചു. പദ്ധതി പ്രകാരം എടയൂർ ഗ്രാമത്തിലെ മുഴുവൻ വീടുകളിലും മൈലാഞ്ചി തൈകൾ വിതരണം ചെയ്യുമെന്ന് കൂട്ടായ്മ ചീഫ് അഡ്മിൻ പി.എ.സമദ് അറിയിച്ചു.
Content Highlights: Mylanchi village project started in Edayur
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !