ദേശീയ വനിതാ കമ്മീഷൻ ശില്പശാല മജ്ലിസ് കോളേജിൽ... ഇ.ടി.മുഹമ്മദ് ബഷീർ എം.പി.ഉദ്ഘാടനം ചെയ്യും

0

കാര്യക്ഷമത നിർമ്മാണവും വ്യക്തിത്വവികസനവും ബിരുദ, ബിരുദാനന്തര വിദ്യാർഥിനികളിൽ എന്ന പേരിൽ ദേശീയ വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ പുറമണ്ണൂർ മജിലിസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഏകദിന ശില്പശാല സംഘടിപ്പിക്കുമെന്ന് സംഘാടകർ വളാഞ്ചേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 ശനിയാഴ്ച നടക്കുന്ന പരിപാടി ഇ.ടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്യും. തുടർന്ന് ശില്പശാലയിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രഗത്ഭർ വിദ്യാർഥിനികളുമായി സംവദിക്കും.  കാര്യക്ഷമമായ വ്യക്തിത്വ രൂപീകരണം, തൊഴിലധിഷ്ഠിത അഭിരുചി രൂപീകരണം, സാങ്കേതിക സാക്ഷരതയും നവമാധ്യമ ഉപയോഗവും എന്നീ വിഷയങ്ങളിലായി മൂന്ന് ക്ലാസ്സുകളാണ് ശില്പശാലയിൽ ഉണ്ടാവുക. മജിലിസ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ മുഹമ്മദ് കുട്ടി കെ കെ അധ്യക്ഷനാകുന്ന ചടങ്ങിൽ ശില്പശാല കോഡിനേറ്ററും കെമിസ്ട്രി വിഭാഗം മേധാവിയുമായ പ്രൊഫസർ ശാന്തകുമാരി ആമുഖപ്രഭാഷണം നിർവഹിക്കും. കോളേജ് മാനേജർ സിപി ഹംസ ഹാജി, ചെയർമാൻ സലിം കുരുവമ്പലം, അക്കാഡമിക് ബോർഡ് ചെയർമാൻ ഡോക്ടർ മുഹമ്മദലി, വൈസ് പ്രിൻസിപ്പൽ മുഹമ്മദ് ഹനീഫ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കും.


വിവിധ വിഷയങ്ങളിലെ വിദഗ്ധരുടെ ക്ലാസുകൾക്ക് ശേഷം വിദ്യാർത്ഥികൾക്കായി സർട്ടിഫിക്കറ്റുകളും സമ്മാനിക്കും.

വളാഞ്ചേരിയിൽ നടന്ന വാർത്താസമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ മുഹമ്മദ് കുട്ടി കെ.കെ , പ്രോഗ്രാം കോഡിനേറ്റർ പ്രൊഫസർ ശാന്തകുമാരി പി , വാഹിദ മോൾ, സെറീന എന്നിവർ പങ്കെടുത്തു. (ന്യൂസ് ബ്യൂറോ - വളാഞ്ചേരി)
Content Highlights: National Commission for Women Workshop at Majlis College
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !