പാലക്കാട്: വടക്കഞ്ചേരി ആയക്കാട് സ്ഥാപിച്ച എ ഐ ക്യാമറ തകര്‍ന്നു. രാത്രി 11 മണിയോടെയെത്തിയ ഒരു വാഹനം ഇടിച്ച് ക്യാമറ സ്ഥാപിച്ച പോസ്റ്റ് മറിഞ്ഞ് വീഴുകയായിരുന്നു.
ഇടിച്ച ഇന്നോവ കാര്‍ നിര്‍ത്താതെ പോയി. നിലത്തുവീണ ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിൻ തോപ്പിലാണ് കണ്ടെത്തിയത്.
വാഹനം ഇടിച്ചതിന്റെ ശക്തിയില്‍ തകര്‍ന്ന് വീണ പോസ്റ്റ്, വലിച്ചിഴച്ച് തെങ്ങിൻ തോപ്പിലെത്തിച്ചതാകാമെന്നാണ് സംശയിക്കുന്നത്. ക്യാമറ സ്ഥാപിച്ച പോസ്റ്റില്‍ മനപ്പൂര്‍വം വാഹനം ഇടിപ്പിച്ചതാണെന്ന് സംശയിക്കുന്നതായും വാഹനത്തെ കുറിച്ച് സൂചന ലഭിച്ചതായും വടക്കഞ്ചേരി പൊലീസ് അറിയിച്ചു.
Content Highlights: Palakkad AI camera broken; The hit vehicle did not stop
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !