'തൊപ്പി' എന്ന അപര നാമത്തിലൂടെ കുപ്രസിദ്ധി നേടിയ കണ്ണൂർ സ്വദേശി നിഹാദ് എന്ന യൂട്യൂബർക്കെതിരെ കേസ്സെടുത്ത് വളാഞ്ചേരി പോലീസ്.
ജൂൺ 17ന് ശനിയാഴ്ച വളാഞ്ചേരി കരിങ്കല്ലത്താണിയിൽ "പെപ്പെ " എന്ന ജെൻ്റ്സ് ഷോപ്പിൻ്റെ ഉദ്ഘാടനത്തിന് എത്തുകയും സ്വഭാവ വൈകൃതമുള്ളതും അശ്ലീലങ്ങൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന യൂട്യൂബർക്കെതിരെ നടപടി വേണമെന്ന് ആവശ്യപെട്ടാണ് വളാഞ്ചേരി ട്രോമോ കെയർ വളണ്ടിയറും ടീം വളാഞ്ചേരിയുടെ പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ സൈഫുദ്ധീൻ പാടത്ത് വളാഞ്ചേരി പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സം സൃഷ്ടിക്കുകയും പ്രായപൂർത്തിയാകാത്ത കുട്ടികളെ വഴിതെറ്റിക്കുന്ന രീതിയിൽ അശ്ലീല പദപ്രയോഗങ്ങളും മറ്റും നടത്തി സമൂഹത്തിൽ അരാജകത്വം വളർത്താൻ ശ്രമിച്ചു എന്നാരോപിച്ചുമാണ് പരാതി നൽകിയിരിക്കുന്നത്.
വളാഞ്ചേരി പ്രദേശത്തെ മൊത്തമായും മോശക്കാരായി ചിത്രീകരിച്ച് പല തരത്തിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നതെന്നും സോഷ്യൽ മീഡിയയിൽ ഇരുന്ന് അഭിപ്രായം പറയുക എന്നല്ലാതെ കഴിഞ്ഞ ദിവസം വരെ ആരും പരാതിയുമായി രംഗത്ത് വരാത്തതിനാലാണ് ഇത്തരത്തിൽ ഒരു പരാതിയുമായി രംഗത്തെത്തിയെതെന്ന് സൈഫുദ്ധീൻ പാടത്ത് മീഡിയവിഷനോട് പറഞ്ഞു. ഈ വിഷയത്തിൽ എ.ഐ.വൈ.എഫ് ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ മുർഷിദുൽ ഹഖും വളാഞ്ചേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Content Highlights: Police have registered a case against "Topi". Action is required..
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !