തിരുവനന്തപുരം മൃഗശാലയില്‍ സുരക്ഷാവീഴ്ച. അടുത്തിടെ മൃഗശാലയില്‍ കൊണ്ടുവന്ന ഹനുമാന്‍ കുരങ്ങ് ചാടിപ്പോയി. സമീപ്രദേശങ്ങളില്‍ മൃഗശാല ജീവനക്കാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചു.
ഇന്ന് വൈകീട്ടോടെയാണ് സംഭവം. കൂട് തുറക്കുന്നതിനിടെ സംഭവിച്ച വീഴ്ചയാണ് കുരങ്ങ് ചാടിപ്പോകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ തിരുപ്പതിയില്‍ നിന്ന് കൊണ്ടുവന്ന കുരങ്ങ് ആണ് ചാടിപ്പോയത് എന്നാണ് വിവരം.
മൃഗശാലയുടെ കൂറ്റന്‍ മതില്‍ ചാടി കടന്നാണ് കുരങ്ങ് രക്ഷപ്പെട്ടത്. കുരങ്ങ് ഓടിപ്പോകുന്നത് കണ്ടതായി നാട്ടുകാരില്‍ ചിലര്‍ പറയുന്നു. കുരങ്ങനെ പിടികൂടാന്‍ മൃഗശാല ജീവനക്കാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
Content Highlights: Security breach at Thiruvananthapuram Zoo; Hanuman the monkey jumped
ഏറ്റവും പുതിയ വാർത്തകൾ:



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !