കോഴിക്കോട്: ഗള്‍ഫ് നാട്ടില്വേനലവധിയുടെ ഭാഗമായി വിദ്യാലയങ്ങള്‍ അടച്ച സാഹചര്യത്തില്‍ പ്രവാസികളുടെ കുടുംബസമേതമുള്ള മടങ്ങിവരവ് "ആഘോഷിക്കാൻ' വിമാനക്കമ്പനികള്‍. പ്രവാസികളുടെ കീശ കാലിയാക്കാന്‍ ലക്ഷ്യമിട്ട് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെവര്ധിപ്പിച്ചു.
വേനലവധിക്കാലത്തു ഗള്‍ഫ്-കേരള യാത്രാക്കാരെ കൊള്ളയടിക്കുന്നത് എല്ലാവര്‍ഷവും ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ രൂക്ഷമാണ് കാര്യങ്ങൾ. എയര്‍ ഇന്ത്യയും വിദേശ വിമാനക്കമ്പനികളും ഒരേ വര്‍ധനയാണ് വരുത്തിയത്. ജിദ്ദ, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള നിരക്കിലാണ് ഏറ്റവും വലിയ വര്‍ധന.
20,000 മുതല്‍ 22,000 വരെയുണ്ടായിരുന്ന ജിദ്ദ-കരിപ്പൂര്‍ നിരക്ക് 43,675 രൂപയായി. ഷാര്‍ജ കരിപ്പുര്‍ നിരക്ക് 12,000 മുതല്‍ 14,000 വരെയുണ്ടായിരുന്നത് 46,952 രൂപയാക്കി. ഷാര്‍ജ-കൊച്ചി നിരക്ക് 45,000ത്തിന് മുകളിലാണ്. ദുബായ്-കരിപ്പുർ, ദുബായ്-കൊച്ചി, ദുബായ് തിരുവനന്തപുരം നിരക്കും 40,000 മുതല്‍ 43,000 വരെയെത്തി.
മസ്കറ്റ് -കരിപ്പുര്‍ , മസ്കറ്റ്- കൊച്ചി, മസ്കറ്റ് -തിരുവനന്തപുരം നിരക്കിലാണ് നേരിയ കുറവ്. 29,000ത്തിനും 30,000ത്തിനും ഇടയില്‍ ടിക്കറ്റ് ലഭ്യമാകും. കേരളത്തില്‍നിന്ന് ഗള്‍ഫ് നാടുകളിലേക്കുള്ള നിരക്കിലും വര്‍ധനയുണ്ട്. യുഎഇ സെക്ടറിലേക്ക് 9000 മുതല്‍ 13,000 വരെയുണ്ടായിരുന്ന നിരക്ക് 17,000 മുതല്‍ 20,000 വരെ ഉയര്‍ത്തി.
മൂന്നുമാസത്തിനിടെ മൂന്നാമത്തെ വര്‍ധനയാണിത്. കേരളത്തിലെ വേനലവധിയും റംസാൻ, വിഷു ആഘോഷങ്ങളും കണക്കിലെടുത്ത് മാര്‍ച്ച് അവസാനവാരം നിരക്ക് വര്‍ധിപ്പിച്ചിരുന്നു. മേയ് പകുതിയോടെ നിരക്ക് കുറച്ചെങ്കിലും ഇപ്പോള്‍ വീണ്ടും കൂട്ടിയിരിക്കുകയാണ്.
Content Highlights: Summer has begun in the Gulf; Airlines take to the skies
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !