താനൂര്‍ ബോട്ടു ദുരന്തത്തില്‍ അറസ്റ്റിലായ രണ്ടു തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. ബോട്ടിന് വഴിവിട്ട് സഹായം ചെയ്തതിന് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ വി വി പ്രസാദ്, സര്‍വേയര്‍ സെബാസ്റ്റ്യന്‍ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
എല്ലാ നിയമങ്ങളും ലംഘിച്ച് മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി ഉല്ലാസബോട്ടാക്കി മാറ്റുന്നതില്‍ സഹായങ്ങള്‍ ഉദ്യോഗസ്ഥര്‍ നല്‍കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പൊന്നാനിയിലെ യാര്‍ഡില്‍ വെച്ച് ബോട്ട് രൂപമാറ്റം വരുത്തിയപ്പോള്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പ്രസാദിന് പരാതി ലഭിച്ചിരുന്നു.
എന്നാല്‍ ഈ പരാതി മുഖവിലയ്‌ക്കെടുക്കാന്‍ പ്രസാദ് തയ്യാറായില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. രൂപമാറ്റം വരുത്തിയ ബോട്ടിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് സര്‍വേയറാണ്. കൃത്യമായ പരിശോധന നടത്തിയില്ലെന്നും, ചട്ടവിരുദ്ധമായാണ് അനുമതി നല്‍കിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
താനൂര്‍ ബോട്ടു ദിരന്തത്തില്‍ 22 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ബോട്ടപകടവുമായി ബന്ധപ്പെട്ട് ബോട്ടുടമ നാസര്‍, ബോട്ട് ജീവനക്കാര്‍ എന്നിവരെ നേരത്തെ അറസ്റ്റിലായിരുന്നു. ബോട്ടു ദുരന്തത്തില്‍ എല്ലാവര്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയും കൊലക്കുറ്റം ഉള്‍പ്പെടെ ചുമത്തിയത്.
Content Highlights: Tanur boat disaster: The arrested port department officials were charged with murder
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !