മലപ്പുറം: മങ്കടയില്‍ സഹോദരന്‍മാര്‍ പതിനാലുകാരിയെ പീഡിപ്പിച്ചു. അഞ്ച് മാസം ഗര്‍ഭിണിയായ പത്താംക്ലാസുകാരിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തില്‍ മങ്കട പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
പെണ്‍കുട്ടിയുടെ ഇരുപതുകാരനായ സഹോദരനും 24കാരനായ ബന്ധുവുമാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ചൈല്‍ഡ് ലൈന്‍ മുഖേനെയാണ് വിവരം ലഭിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി ഉള്‍പ്പടെ രേഖപ്പെടുത്തിയാതയും പൊലീസ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് പ്രതികളെ കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ കുടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതുള്‍പ്പടെ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
Content Highlights: A 14-year-old girl was molested by her brothers in Malappuram; Five months pregnant; case
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !