രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്നു; വിവിധ നഗരങ്ങളില്‍ വില 150 കടന്നു

0

രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസം രാജ്യത്തെ വിവിധ നഗരങ്ങളില്‍ വില 150 കടന്നു. അടുത്ത 15 ദിവസത്തിനുള്ളില്‍ വില കുറയുമെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന.

ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് തക്കാളിയുടെ ശരാശരി വില കിലോയ്ക്ക് 83.29 രൂപയാണ്. എന്നാല്‍ വിശാഖപ്പട്ടണത്തും മുറാദാബാദിലും വില 150 കടന്നു. കൊല്‍ക്കത്തയിലും ഡല്‍ഹിയിലും വില യഥാക്രമം 148-ഉം, 110-മാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ചെന്നൈയിലും മുംബൈയിലും മാത്രമാണ് ന്യായവിലയില്‍ തക്കാളി ലഭ്യമാകുന്നത്. ചെന്നൈയില്‍ റേഷന്‍ കടകളിലൂടെ 60 രൂപ നിരക്കിലാണ് തക്കാളി വില്‍ക്കുന്നത്. അതേസമയം ചില്ലറവിപണിയില്‍ തക്കാളി വില 110-നും 120-നുമിടയിലാണ്. വില ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മന്ത്രി പെരിയകറുപ്പന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് റേഷന്‍കടകളില്‍ തക്കാളി വില്‍ക്കാന്‍ തീരുമാനിച്ചത്. സമാനമായ രീതിയില്‍ മുംബൈയിലും ന്യായവിലഷോപ്പുകളിലൂടെ തക്കാളി 58 രൂപയ്ക്ക് ലഭ്യമാകുന്നുണ്ട്.

Content Highlights: Tomato prices are soaring in the country; The price has crossed 150 in various cities
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !