കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വലഞ്ഞ് ഉത്തരേന്ത്യ. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ മഴക്കെടുതിയില്‍ 19 മരണങ്ങളാണ് ഉത്തരേന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീര്‍, ഡല്‍ഹി, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം വരും ദിവസവും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
#WATCH | Under the impact of incessant rainfall in Himachal Pradesh, Lagghati Khad in Kullu swells.
— ANI (@ANI) July 10, 2023
Visuals near Kullu Bus Stand. pic.twitter.com/Vt8ul1rU4u
പ്രളയത്തിലും മണ്ണിടിച്ചിലിലും ഒറ്റപ്പെട്ട ഹിമാചല്‍ പ്രദേശിലാണ് മഴ കൂടുതല്‍ ദുരിതം വിതച്ചത്. ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മലയാളി ഡോക്ടര്‍മാരുള്‍പ്പെടെ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. കനത്ത മണ്ണിടിച്ചിലില്‍ വീടുകളടക്കം കെട്ടിടങ്ങള്‍ ഒഴുകി പോകുന്ന ദൃശ്യങ്ങള്‍ ഹിമാചലില്‍ നിന്ന് പുറത്തുവന്നിട്ടുണ്ട്.
മിന്നല്‍ പ്രളയത്തില്‍ വീടുകളും പാലങ്ങളും ഒലിച്ചുപോയി. റോഡില്‍ പാര്‍ക്ക് ചെയ്ത കാറുകള്‍ കൂട്ടത്തോടെ കുത്തിയൊലിച്ച് പോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
#WATCH | Himachal Pradesh | Landslide near Gambrola Bridge in Bilaspur halts traffic movement on the route.
— ANI (@ANI) July 10, 2023
The state is ravaged due to floods and landslides due to incessant heavy rainfall here for the past 2-3 days. pic.twitter.com/6f1J9n3B8R
ഹിമാചല്‍ പ്രദേശില്‍ യാത്രക്കാരുമായി ഡെറാഡൂണിലേക്ക് പോയ പോയ ബസ് വെള്ളപ്പൊക്കത്തില്‍ വികാസ് നഗറില്‍ കുടുങ്ങിയിരുന്നു.ബസിന്റെ ജനലിലൂടെ യാത്രക്കാര്‍ പുറത്തിറങ്ങി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയ 27 മലയാളികള്‍ സുരക്ഷിതരാണെന്നാണ് വിവരം. കൊച്ചി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമാണ് ഹിമാചലില്‍ കുടുങ്ങി കിടക്കുന്നത്. ഡല്‍ഹി കേരള ഹൗസ് അധികൃതരുമായി വിദ്യാര്‍ത്ഥികള്‍ സംസാരിച്ചെന്നും ഹിമാചലില്‍ നിന്ന് ഡല്‍ഹിയിലേക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും വിവരമുണ്ട്.
മിന്നല്‍ പ്രളയമുണ്ടായ ഹിമാചലിലെ കുളുവിലും മണാലിയിലും ജനജീവിതം ദുരിതത്തിലാണ്. 700 റോഡുകള്‍ അടച്ചു. തെരുവുകളില്‍ വാഹനങ്ങള്‍ പ്രളയത്തില്‍ ഒലിച്ചുപോയ ദൃശ്യങ്ങളടക്കം ഹിമാചലില്‍ നിന്ന് പുറത്തുവരുന്നുണ്ട്. നിരവധി പേര്‍ക്കാണ് വീടും താമസ സ്ഥലവും നഷ്ടപ്പെട്ടത്.
നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവുംവലിയ മഴ പെയ്യുന്ന ഡല്‍ഹിയിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ഡല്‍ഹി, നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധിയാണ്. നോര്‍ത്തേണ്‍ റെയില്‍വേ നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ലഡാക്കില്‍ കനത്ത മഴയ്ക്ക് പുറമെ മഞ്ഞുവീഴ്ചയുമുണ്ട്.
Cars washed away in Himachal Floods pic.twitter.com/Tbo8GYTyfA
— Udai Goswami (@udaigoswami) July 9, 2023
Content Highlights: Northern India drenched in heavy rain; 19 deaths in three days; Floods and landslides engulf Himachal Pradesh
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !