തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. അബദ്ധത്തില്‍ തട്ടിപ്പില്‍ വീണുപോകുകയാണെങ്കില്‍ ഉടന്‍ തന്നെ സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ നമ്ബര്‍ ആയ 1930ല്‍ വിളിക്കണമെന്നും കേരള പൊലീസ് അറിയിച്ചു.
സൈബര്‍ ക്രൈം കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഹെല്‍പ്പ് ലൈന്‍ നമ്ബര്‍. പൊതുജനങ്ങള്‍ക്ക് അവരുടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിനുള്ള സഹായം സ്വീകരിക്കുന്നതിനും ഈ ഹെല്‍പ്പ്ലൈന്‍ നമ്ബര്‍ ഉപയോഗിക്കാവുന്നതാണ്.
സൈബര്‍ കുറ്റകൃത്യത്തിന് ഇരയായിട്ടുണ്ടെങ്കില്‍, അത് റിപ്പോര്‍ട്ട് ചെയ്യാന്‍ സൈബര്‍ ഹെല്‍പ്പ്ലൈന്‍ നമ്ബര്‍ ആയ 1930 ല്‍ വിളിക്കാവുന്നതാണ്. പരാതികള്‍ നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടലിലൂടെയും (https://cybercrime.gov.in) റിപ്പോര്‍ട്ട് ചെയ്യാവുന്നതാണെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
Content Highlights: Lost Money Online?, Call 1930 Immediately; Kerala Police Warning
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !