ഡല്‍ഹി: യമുന നദി കര കവിഞ്ഞ് നഗരത്തിലേക്ക് ഒഴുകുന്നു. നദിയിലെ ജലനിരപ്പ് അപകടനിലയും കടന്ന് ഉയരുകയാണ്. ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും പ്രളയഭീഷണി ഉയര്‍ന്നുകഴിഞ്ഞു.
താഴ്ന്ന മേഖലകളില്‍ വെള്ളം എത്തിത്തുടങ്ങിയിട്ടുണ്ട്. വീടുകളും റോഡുകളും വെള്ളത്തിനടിയിലായി. വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് നിന്ന് ഇതിനകം 20,000ത്തില്‍ അധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു.
ഹരിയാനയിലെ ഹത്നികുണ്ഡ്, ബാരേജ് നദിയിലേക്ക് വെള്ളം തുറന്നുവിടുന്നത് തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത. ബാരേജില്‍ നിന്നുള്ള വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി.
Content Highlights: The overflowing Yamuna; More than 20,000 people were evacuated, with roads in many places under water
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !