തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ നടത്തിയ തീരസദസ്സിൽ ലഭിച്ചത് 404 പരാതികൾ . ഇതിൽ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട 123 പരാതികൾ തീർപ്പാക്കി. ബാക്കിയുള്ളവ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ഭവന നിർമ്മാണം, പട്ടയം, കുടിവെള്ളം, സി.ആർ.സെഡ്, റേഷൻ കാർഡ് എന്നിവയുമായി ബന്ധപ്പെട്ടാണ് മറ്റു പരാതികൾ. മത്സ്യത്തൊഴിലാളികളിൽ നിന്നും നൂറിലധികം പുതിയ പരാതികളും സ്വീകരിച്ചു.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിവാഹ ധനസഹായമായി 160 ഗുണഭോക്താക്കൾക്ക് 10,000 രൂപ വീതവും മരണാനന്തര സഹായമായി മൂന്ന് പേർക്ക് 15,000 രൂപ വീതവും അപകട ഇൻഷൂറൻസ് ഇനത്തിൽ 17,352 രൂപയും അടക്കം ആകെ 16,62,352 രൂപ ചടങ്ങിൽ വിതരണം ചെയ്തു.
Content Highlights: Thirasadass: 404 complaints were received in Thirurangadi constituency
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !