തൃശൂർ: കെെക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്‍റ് വിജിലന്‍സിന്‍റെ പിടിയില്‍. തൃശൂർ ആറങ്ങോട്ടുകര വില്ലേജ് അസിസ്റ്റന്‍റ് അയ്യപ്പന്‍ ആണ് അറസ്റ്റിലായത്. പാലക്കാട് പട്ടാമ്പി സ്വദേശി അബ്ദുള്ളകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. തന്റെ പേരിലുള്ള സ്ഥലത്തിന്റെ ആര്‍ഒആര്‍ സർട്ടിഫിക്കറ്റിന് വേണ്ടി ഉദ്യോഗസ്ഥൻ 5000 രൂപ കൈക്കൂലി ചോദിച്ചെന്നാണ് പരാതി.
അബ്ദുള്ളക്കുട്ടി തന്‍റെ പേരിലുള്ള സ്ഥലത്തിന്റെ ആര്‍ഒആര്‍ സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായി ആറങ്ങോട്ടുകര വില്ലേജിൽ അപേക്ഷ സമർപ്പിച്ചിരുന്നു. അപേക്ഷ പ്രകാരം സ്ഥലം നോക്കുന്നതിനായി വില്ലേജ് അസിസ്റ്റന്റ് അയ്യപ്പൻ സ്ഥലത്തെത്തി സ്ഥലം പരിശോധിച്ചു. തുടര്‍ന്ന് സർട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ 5,000 രൂപ കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് സ്ഥലം ഉടമ വിജിലൻസിനെ സമീപിച്ചത്.
വിജിലൻസ് സംഘം നൽകിയ ഫിനോൾഫ്തലിന്‍ പുരട്ടിയ നോട്ട് അബ്ദുല്ലകുട്ടി അയ്യപ്പന് കെെക്കൂലിയായി നല്‍കി. ഇതിനിടെ സമീപത്ത് മറഞ്ഞിരുന്ന വിജിലൻസ് സംഘം അയ്യപ്പനെ കൈയ്യോടെ പിടികൂടുകയായിരുന്നു. വിജിലന്‍സ് ഇൻസ്‌പെക്ടർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Content Highlights: 5000 rupees bribe for certificate; Vigilance caught the village assistant red-handed
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !