എറണാകുളം പറവൂരിൽ രോഗി മരിക്കാൻ കാരണം ആംബുലൻസ് വൈകിയതിനെ തുടർന്നെന്ന് ബന്ധുക്കളുടെ പരാതി. വടക്കൻ പറവൂർ സ്വദേശി അസ്മയാണ് പനി ബാധിച്ച് മരിച്ചത്. മുൻകൂറായി 900 രൂപ നൽകാതിരുന്നതിനാൽ ആംബുലൻസ് വൈകിയതോടെയാണ് രോഗിക്ക് ചികിത്സ സമയത്ത് കിട്ടാതായതെന്നും ബന്ധുക്കൾ ആരോപിച്ചു.
പറവൂർ താലൂക്ക് ആശുപത്രിയിലെ ആംബുലൻസാണ് സർവീസ് വൈകിപ്പിച്ചത്. ആംബുലൻസ് ഡ്രൈവർക്കെതിരെ അസ്മയുടെ ബന്ധുക്കൾ പരാതി നൽകി. ആംബുലൻസ് ഫീസ് സംഘടിപ്പിച്ച് നൽകി അരമണികൂറോളം വൈകിയാണ് സർവീസ് നടത്തിയത്. ഡ്രൈവർ ആന്റണിയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു.
Content Highlights: 900 was not paid in advance; The ambulance was delayed and the patient died
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !