റീ ബ്രാന്‍ഡിങിനൊരുങ്ങി ട്വിറ്റര്‍.കാലങ്ങളായി ട്വിറ്ററിന്റെ രൂപമായി ലോകമറിഞ്ഞ നീലക്കുരുവി ഇനിയില്ല. ട്വിറ്ററിന്റെ പുതിയ ലോഗോയായി X എന്ന അക്ഷരം വരുന്ന പുതിയ ഡിസൈന്‍ നിശ്ചയിച്ചതായി പ്രഖ്യാപിച്ചുകൊണ്ടുളള ഇലോണ്‍ മസ്‌കിന്റെ ട്വിറ്റ് പുറത്ത്.
ട്വിറ്റര്‍ കമ്ബിനിയുടെ ആസ്ഥാനത്ത് പുതിയ ലോഗോ പ്രദര്‍ശിപ്പിച്ചതായുള്ള ദൃശ്യങ്ങളും മസ്‌ക് പുറത്തുവിട്ടിട്ടുണ്ട്.
'താമസിക്കാതെ ഞങ്ങള്‍ ട്വിറ്റര്‍ ബ്രാന്‍ഡിനോട് വിടപറയും. പതിയെ എല്ലാ പക്ഷികളോടും' എന്നാണ് ട്വിറ്ററിന്റെ ബ്രാന്‍ഡ് മാറ്റത്തെ കുറിച്ച് മസ്‌ക് ട്വീറ്റ് ചെയ്തിരുന്നത്. നീല നിറവും, പേരും മാറ്റി എക്‌സ് എന്ന ഒറ്റ അക്ഷരത്തിലേക്ക് ആപ്പിനെ ചുരുക്കും. ഒക്ടോബറില്‍ തന്നെ കമ്ബനിയുടെ ഔദ്യോഗിക നാമം എക്‌സ് കോര്‍പ്പ് എന്ന് മാറ്റിയിരുന്നു. ട്വിറ്ററിന്റെ ലോഗോ മാറുമോയെന്ന ചോദ്യത്തിന് മാറുമെന്നും അത് മുമ്ബുതന്നെ മാറ്റേണ്ടതായിരുന്നു എന്നുമാണ് അദ്ദേഹം മുമ്ബ് മറുപടി നല്‍കി.
ചൈനയുടെ വീചാറ്റ് പോലെ ഒരു 'സൂപ്പര്‍ ആപ്' നിര്‍മിക്കാനുള്ള മസ്‌കിന്റെ ശ്രമത്തിന്റെ ഭാഗമാണ് റീബ്രാന്‍ഡിങ് എന്നാണ് സൂചന. കഴിഞ്ഞ ഏപ്രിലില്‍ ട്വിറ്ററിന്റെ നീലക്കിളിയെ മാറ്റി പകരം ട്രോള്‍ ചിത്രമായ 'ഡോജ്' കുറച്ചുദിവസത്തേയ്ക്കു ലോഗോ ആക്കി മാറ്റിയിരുന്നു.ട്വിറ്ററിന്റെ ലോഗോ മാറ്റത്തെത്തുടര്‍ന്ന് ഡോജ്‌കോയിന്റെ വില കുതിച്ചുയര്‍ന്നിരുന്നു.
Content Highlights: 'The blue sparrow is no more'; Twitter is ready for rebranding
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !