ഉമ്മന്‍ ചാണ്ടിക്കെതിരെ പുതുപ്പള്ളിയില്‍ മത്സരിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നെന്ന് ചെറിയാന്‍ ഫിലിപ്പ്. ഉമ്മന്‍ചാണ്ടിയെ അനുസ്മിച്ച് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ചെറിയാന്‍ ഫിലിപ്പ് ഇക്കാര്യം പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ തോറ്റു തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഉടന്‍ അദ്ദേഹം തന്നെ വിളിച്ച് കോണ്‍ഗ്രസിലേക്ക് മടങ്ങി വരണമെന്ന് പറഞ്ഞിരുന്നെന്നും പിന്നീട് താന്‍ പലപ്പോഴും ഉമ്മന്‍ ചാണ്ടിയുടെ വീട്ടിലെ സന്ദര്‍ശകനായിരുന്നെന്നും ചറിയാന്‍ ഫിലിപ്പ് പറഞ്ഞു.
കുറിപ്പ് ഇങ്ങനെ..
ജനങ്ങളില്‍ നിന്നും ഊര്‍ജ്ജം സംഭരിച്ച് ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയ ഒരു ഊര്‍ജ്ജ പ്രസരണിയായിരുന്നു ഉമ്മന്‍ചാണ്ടി. ജനങ്ങള്‍ക്കിടയില്‍ അഹോരാത്രം ജീവിച്ച ഉമ്മന്‍ ചാണ്ടിയുടെ മനസ്സിനു മുമ്പില്‍ വലിപ്പ ചെറുപ്പമുണ്ടായിരുന്നിട്ടില്ല. ദു:ഖങ്ങളും ദുരിതങ്ങളും മനസ്സിലാക്കി ആര്‍ക്കും സഹായമെത്തിക്കാനും എന്നും തയ്യാറായിട്ടുള്ള ഉമ്മന്‍ ചാണ്ടി ഒരു മനുഷ്യ സ്‌നേഹിയായിരുന്നു. 12 വയസു മുതല്‍ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന ഉമ്മന്‍ ചാണ്ടി കുടുംബാംഗമായിരുന്നു.
എന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകന്‍. 1970 ല്‍ മുപ്പതു വര്‍ഷത്തോളം ഉമ്മന്‍ ചാണ്ടിയുടെ എംഎല്‍എ ഹോസ്റ്റലിലെ മുറിയിലാണ് ഞാന്‍ ഏറ്റവുമധികം സമയം കഴിഞ്ഞിട്ടുള്ളത്. ഉമ്മന്‍ ചാണ്ടിക്കെതിരെ പുതുപ്പള്ളിയില്‍ മത്സരിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു. ഇതില്‍ രണ്ടു പേരും ഒരു പോലെ വേദനിച്ചു. ഉമ്മന്‍ ചാണ്ടിയെ ഞാന്‍ രാഷ്ട്രീയമായി വിമര്‍ശിച്ചപ്പോഴും അദ്ദേഹം ഒരിക്കലും എനിക്കെതിരെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. ചെറിയാന്‍ ഫിലിപ്പിനോട് താനാണ് തെറ്റു ചെയ്തതെന്നാണ് ഉമ്മന്‍ ചാണ്ടി പരസ്യമായി പറഞ്ഞത്. അതൊരു മഹാമനസ്‌ക്കതയാണ്.
ഞാന്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചു തോറ്റു തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഉടന്‍ അദ്ദേഹം എന്നെ വിളിച്ച് കോണ്‍ഗ്രസിലേക്ക്മടങ്ങി വരണമെന്ന് പറഞ്ഞിരുന്നു. പിന്നീട് ഞാന്‍ പലപ്പോഴും ഉമ്മന്‍ ചാണ്ടിയുടെ വീട്ടിലെ സന്ദര്‍ശകനായിരുന്നു. രോഗാവസരങ്ങളിലെല്ലാം വീട്ടിലും ആശുപത്രിയിലും കാണാന്‍ പോയിരുന്നു. ഭാര്യയും മക്കളുമായും ഊഷ്മള ബന്ധം പുലര്‍ത്തിയിരുന്നു. ഇക്കാര്യം ദില്ലിയിലുണ്ടായിരുന്ന എകെ ആന്റണിയുമായി എപ്പോഴും പങ്കുവെച്ചിരുന്നു.
ഞാന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങി വരണമെന്ന് ആന്റണിയും ഉമ്മന്‍ ചാണ്ടിയും ഒരുപോലെ ആഗ്രഹിച്ചിരുന്നു. ഇന്നലെ രാത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ വിവരം അറിയാന്‍ മക്കള്‍ മറിയക്കുട്ടിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇന്ന് വെളുപ്പിനെ നടുക്കുന്ന വാര്‍ത്ത കേട്ടാണ് ഞ്ഞെട്ടിയുണര്‍ന്നത്. അത്യഗാധമായ വേദനയില്‍ മനസ്സ് പിടയുന്നു. കണ്ണീര്‍ തുടക്കട്ടെ.....
Content Highlights: Contesting against Oommen Chandy in Pudupally was the biggest mistake of my life: Cherian Philip
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !