കൊല്ലം: പുനലൂരില്‍ പ്രവാസി വ്യവസായി സുഗതന്‍ ആത്മഹത്യ ചെയ്ത കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു.
സിപിഐ, എഐവൈഎഫ് നേതാക്കളെയാണ് കൊല്ലം ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതി വെറുതെവിട്ടത്. 2018 ഫെബ്രുവരി 23നാണ് സുഗതന്‍ ആത്മഹത്യ ചെയ്തത്.
സിപിഐ ഇളമ്ബല്‍ ലോക്കല്‍ കമ്മിറ്റി അംഗം ഇമേഷ്, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് എംഎസ് ഗിരീഷ്, ഇളമ്ബല്‍ വില്ലേജ് കമ്മിറ്റി വൈസ് പ്രസിഡന്റ് സതീഷ്, സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം അജികുമാര്‍, പാര്‍ട്ടി മെമ്ബര്‍ ബിനീഷ് എന്നിവരെയാണ് വെറുതെവിട്ടത്.
സംഭവം നടന്ന് അഞ്ചുവര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറഞ്ഞിരിക്കുന്നത്. പ്രവാസിയായിരുന്ന സുഗതന്‍ നാട്ടിലെത്തിയ ശേഷം വര്‍ക് ഷോപ്പ് നിര്‍മ്മിക്കാനായി കൊല്ലം വിളക്കുടി പഞ്ചായത്തില്‍ സ്ഥലം വാടകയ്‌ക്കെടുത്ത് ഷെഡ്ഡ് കെട്ടി. എന്നാല്‍ ഇത് വയല്‍ നികത്തിയ ഭൂമിയാണെന്ന് കാണിച്ച് എഐവൈഎഫ് കൊടികുത്തുകയായിരുന്നു. ഇതിന് പിന്നാലെ 2018 ഫെബ്രുവരി 23ന് സുഗതന്‍ ഷെഡ്ഡില്‍ ആത്മഹത്യ ചെയ്തു.
Content Highlights: Expatriate businessman Sugathan's suicide; CPI and AIF leaders acquitted
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !