പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശിയായ റൈഹാൻ അലി (26 വയസ്സ്) എന്നയാളെയാണ് ഒരു കിലോ ഇരുനൂറ് ഗ്രാം കഞ്ചാവുമായി പോലീസ് പിടികൂടിയത്. ഇയാൾ നാട്ടിൽ പോയി വരുന്ന സമയം കഞ്ചാവ് കൊണ്ടുവരികയും കച്ചവടം നടത്തുകയുമാണ് പതിവ്. മുൻപും വളാഞ്ചേരി, കുറ്റിപ്പുറം സ്റ്റേഷനിൽ കഞ്ചാവ് വിൽപ്പന നടത്തിയതിന് കേസുണ്ട്. മാർച്ച് മാസത്തിൽ ചെന്നൈയിൽ വെച്ച് പോലീസ് ആറ് കിലോ കഞ്ചാവുമായി പിടികൂടുകയും ജയിലിൽ നിന്ന് ഒരു മാസത്തെ തടവിനു ശേഷം ജാമ്യത്തിലിറങ്ങിയതാണ് റൈഹാൻ അലി.
ഏഴു വർഷത്തോളമായി വളാഞ്ചേരിയിലും പരിസരങ്ങളിലും പല കോർട്ടേഴ്സുകളിലായി താമസിച്ച് വരികയാണ് ഇയാൾ .
ഇയാളുടെ കയ്യിൽ നിന്നും കഞ്ചാവ് വാങ്ങി വിൽപ്പന നടത്തിയിരുന്ന വളാഞ്ചേരി കാവുംപുറം സ്വദേശി മൈലാടി കുന്നത്ത് വീട്ടിൽ മുഹമ്മദ് സാഹിറിനെയും (22 വയസ്സ്) വളാഞ്ചേരി പോലീസ് പിടികൂടി.
ഇരുവരെയും പൊന്നാനി മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കി തിരൂർ സബ് ജയിലിലേക്ക് മാറ്റി.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസ് ന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ തിരൂർ ഡി വൈ എസ് പി ബിജുവിൻ്റെ നേതൃത്വത്തിൽ വളാഞ്ചേരി സബ് ഇൻസ്പെക്ടർ ജലീൽ കറുത്തെടുത്ത് , പ്രമോദ്,സുധീർ ,CPO വിനീത് ഡാൻസഫ് ടീമിൽ ഉൾപ്പെട്ട ASI ജയപ്രകാശ്,SCPO ജയപ്രകാശ് ,CPO ഉണ്ണിക്കുട്ടൻ ,ഉദയൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
Content Highlights: Ganja poaching continues in Valancherry..
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !