സര്‍ക്കാര്‍ ഉത്തരവുകളും സര്‍ക്കുലറുകളും ഇനി മലയാളത്തില്‍; സര്‍ക്കുലര്‍ അയച്ച്‌ ചീഫ് സെക്രട്ടറി

0
സര്‍ക്കാര്‍ ഉത്തരവുകളും സര്‍ക്കുലറുകളും ഇനി മലയാളത്തില്‍; സര്‍ക്കുലര്‍ അയച്ച്‌ ചീഫ് സെക്രട്ടറി Government orders and circulars now in Malayalam; Circular sent to Chief Secretary

സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഉത്തരവുകളും സര്‍ക്കുലറുകളും കത്തിടപാടുകളും ഇനി മുതല്‍ മലയാളത്തില്‍.

ഇത് സംബന്ധിച്ച്‌ ചീഫ് സെക്രട്ടറി ഡോ.വി. വേണു സര്‍ക്കുലര്‍ ഇറക്കി. 2017 ല്‍ പൊതുഭരണവകുപ്പ് പുറപ്പെടുവിച്ച ഉത്തരവു നിര്‍ബന്ധമായും പാലിക്കണമെന്നു നിര്‍ദേശിച്ചാണു ചീഫ് സെക്രട്ടറി സര്‍ക്കുലര്‍ അയച്ചത്.

നിയമപരമായി ഇംഗ്ലിഷും സംസ്ഥാനത്തെ ന്യൂനപക്ഷ ഭാഷകളായ തമിഴും കന്നടയും ഔദ്യോഗികഭാഷയായി ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുള്ള പ്രത്യേക സാഹചര്യങ്ങളിലൊഴികെ മലയാളം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നു 2017 ലെ ഉത്തരവില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍ മന്ത്രിസഭാ യോഗ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകളില്‍ പോലും പല വകുപ്പുകളും മലയാളം ഉപയോഗിക്കുന്നില്ല. ഇതു സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിനെതിരാണ്. ധനകാര്യം, നിയമം എന്നീ വകുപ്പുകളുടേതുള്‍പ്പെടെ എല്ലാ ഉത്തരവുകളും മലയാളത്തില്‍ വേണം. ഇക്കാര്യം ഉറപ്പാക്കേണ്ട ചുമതല വകുപ്പു സെക്രട്ടറിമാര്‍ക്കായിരിക്കും. സെക്രട്ടറിമാരുടെ യോഗത്തില്‍ ഇതുസംബന്ധിച്ച പുരോഗതി വിലയിരുത്തുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Content Highlights: Government orders and circulars now in Malayalam; Circular sent to Chief Secretary
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !