ഇന്ത്യന്‍ ഡിജിറ്റല്‍ പേയ്മെന്റ് കമ്ബനികളില്‍ പ്രമുഖനാണ് ഫോണ്‍ പേ. ഇന്‍കം ടാക്സ് പേയ്മെന്റ് എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചുകൊണ്ടാണ് ഫോണ്‍ പേ നികുതിദായകര്‍ക്ക് സേവനം ഒരുക്കിയിരിക്കുന്നത്.
ഇനി മുതല്‍ ഫോണ്‍ പേയലൂടെയും നികുതി അടക്കാന്‍ കഴിയും. ഫോണ്‍ പേയും ഡിജിറ്റല്‍ ബി2ബി പേയ്മെന്റുകളും സേവനദാതാക്കളുമായ പേ മെയ്റ്റും തമ്മില്‍ സഹകരിച്ചാണ് പുതിയ സേവനം ഒരുക്കിയിരിക്കുന്നത്.
ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ യുപിഐ അടിസ്ഥാനമാക്കിയായിരിക്കും ഫോണ്‍ പേയില്‍ ആദായനികുതി ഇടപാട് നടത്താന്‍ കഴിയുക. തിങ്കളാഴ്ചയാണ് ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നികുതി അടച്ചാല്‍ 45ദിവസത്തെ പലിശരഹിത കാലയളവ് ലഭിക്കുമെന്നും ബാങ്കുകളുടെ പോളിസി അനുസരിച്ചപുള്ള റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കുമെന്നും ഫോണ്‍ പേ പറയുന്നു.
എന്നാല്‍ ആദായ നികുതി അടക്കാനുള്ള സൗകര്യം മാത്രമായിരിക്കും ഈ ഫീച്ചറില്‍ ലഭിക്കുക. ഐടിആര്‍ ഫയല്‍ ചെയ്യുന്നതിന് ഉപയോക്താക്കള്‍ സാധരണരീതി തന്നെ പിന്തുടരണം. ആപ്പിന്റെ ഹോമില്‍ ആദായ നികുതി അടക്കുന്നതിനായുള്ള ഇന്‍കം ടാക്സിന്റെ ഐക്കണോടുകൂടിയ ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്.
Content Highlights: Income tax can now be paid through 'Phone Pay'
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !