സബ്സ്ക്രിപ്ഷന്‍ നിരക്ക് വര്‍ധിപ്പിച്ച മറ്റ് മ്യൂസിക് സ്ട്രീമിങ് സേവനങ്ങളെ പിന്തുടര്‍ന്നാണ് സ്‌പോട്ടിഫൈയുടേയും പുതിയ നീക്കം. ''ലോകമെമ്പാടുമുള്ള വിപണികളില്‍ ഞങ്ങളുടെ പ്രീമിയം വിലയില്‍ മാറ്റം കൊണ്ടുവരികയാണ്. ഞങ്ങളെപ്പോഴും പുതുമ നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്'' - മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്ഫോം അറിയിച്ചു. നിരക്ക് ഉയർത്തുന്നത് മൂല്യം കൂട്ടുമെന്നാ് സ്പോട്ടിഫൈയുടെ വിശദീകരണം. പ്ലാറ്റ്ഫോമിലെ ആരാധകർക്കും കലാകാരന്മാർക്കും ഒരേ മൂല്യം നൽകാൻ പുതിയ നടപടി സഹായിക്കുമെന്നും സ്പോട്ടിഫൈ പറയുന്നു.
അമേരിക്കയിലെ വ്യക്തിഗത പ്ലാനുകള്‍ക്ക് 9.99 ഡോളറില്‍ നിന്ന് 10.99 ഡോളറായി നിരക്കുയർത്തും. പ്രീമിയം ഡ്യുവോ പ്ലാന്‍ 12.99-ഡോളറില്‍ നിന്ന് 14.99ലെത്തി. ഫാമിലി പ്ലാന്‍ 15.99 ഡോളറില്‍ നിന്ന് 16.99, വിദ്യാർഥികൾക്കായുള്ള പ്ലാൻ 4.99 ഡോളറില്‍നിന്ന് 5.99 എന്നിങ്ങനെയും പരിഷ്കരിച്ചു. ബ്രിട്ടനിലെ പ്രീമിയം വരിക്കാര്‍ പ്രതിമാസം ഒരു പൗണ്ട് (104 രൂപ) അധികമായി നല്‍കേണ്ടി വരും. പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് ഒരു മാസത്തെ ഗ്രേസ് പിരീഡ് ഉപയോക്താക്കള്‍ക്ക് നല്‍കുമെന്ന് സ്‌പോട്ടിഫൈ അറിയിച്ചു.
ആപ്പിള്‍ മ്യൂസിക്, പീകോക്ക് , നെറ്റ്ഫ്‌ളിക്‌സ് മാക്‌സ്, പാരാമൗണ്ട് എന്നീ മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ് ഫോമുകളും അടുത്തിടെ സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് വര്‍ധിപ്പിച്ചിരുന്നു.ഇതിന് പിന്നാലെ 2023ൽ സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകളില്‍ വര്‍ധനവുണ്ടാകുമെന്ന് സ്പോട്ടിഫൈ സിഇഒ ഡാനിയല്‍ യെക് സൂചിപ്പിച്ചിരുന്നു. കാര്യക്ഷമത മെച്ചപ്പെടുത്താനെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ജനുവരിയിൽ സ്പോട്ടിഫൈ ആറ് ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് വര്‍ധിപ്പിച്ചുവെങ്കിലും പരസ്യമുള്‍പ്പെടെയുള്ള സൗജന്യ പ്ലാനുകള്‍ കമ്പനി തുടരും. 515 ദശലക്ഷം സജീവ ഉപയോക്താക്കളാണ് സ്‌പോട്ടിഫൈയ്ക്കുള്ളത്. അതില്‍ 40 ശതമാനം ഉപയോക്താക്കളും പ്രീമിയം വരിക്കാരാണ്.
Content Highlights: Spotify has hiked premium subscription rates
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !