നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടു പോകാനെന്ന് പ്രതി ദിലീപ്.
നടിയെ ആക്രമിക്കുന്ന ചിത്രങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ ശാസ്ത്രീയ അന്വേഷണം വേണമെന്ന ആവശ്യത്തിനെതിരെയാണ് ദിലീപിന്റെ വാദം. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തില്‍ പ്രോസിക്യൂഷൻ കൈകോര്‍ക്കുകയാണെന്ന് ദിലീപ് ഹൈക്കോടതിയില്‍ വാദിച്ചു.
മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതിനെത്തുടര്‍ന്നാണ് ഹാഷ് വാല്യുവില്‍ മാറ്റമുണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹര്‍ജി നല്‍കിയത്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റമുണ്ടായിട്ടുണ്ടെങ്കിലും ദൃശ്യങ്ങളുടെ ഹാഷ് വാല്യുവില്‍ മാറ്റമുണ്ടായിട്ടില്ലെന്നാണ് ഹര്‍ജിയെ എതിര്‍ത്ത ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ളയുടെ വാദം. ദൃശ്യങ്ങള്‍ക്ക് ഒരു മാറ്റവുമില്ലെന്നിരിക്കെ എങ്ങനെയാണ് ഇക്കാര്യത്തില്‍ അന്വേഷണം നടത്താൻ കഴിയുകയെന്നും അഭിഭാഷകൻ ചോദിച്ചു.
അന്വേഷണം ആവശ്യപ്പെടുന്നതില്‍ എന്തിനാണ് ആശങ്കപ്പെടുന്നതെന്ന് ജസ്റ്റിസ് കെ ബാബു ചോദിച്ചു. വിചാരണ നീണ്ടുപോകുന്നതിനാലാണ് ആശങ്കയെന്നായിരുന്നു മറുപടി. തന്റെ കക്ഷിയുടെ ജീവിതമാണ് ഈ കേസുകാരണം നഷ്ടമായതെന്നാണ് അഭിഭാഷകൻ കോടതിയില്‍ പറഞ്ഞത്.
Content Highlights: "My life is lost", inquiry into memory card probe demands extension of trial: Dileep
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !