കുറ്റിപ്പുറത്തെ വ്യാപാര സംഘടന പത്ത് ലക്ഷം രൂപ മരണാനന്തര സഹായം നൽകുന്നു.. വാർഷിക ജനറൽ ബോഡി യോഗം നാളെ.. കടകൾ അടച്ചിടും..

0

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യൂണിറ്റ് വാർഷിക ജനറൽബോഡി യോഗവും മലപ്പുറം ഡിസ്ട്രിക്ട് ട്രേഡേഴ്സ് വെൽഫെയർ ഫണ്ടിൽ നിന്നുള്ള ധനസഹായ വിതരണവും,യൂറോപ്പ്യൻ യൂണിയൻ മേരി ക്യൂറി ഫെലോഷിപ്പ് നേടിയ കുറ്റിപ്പുറം സ്വദേശി ഐശ്വര്യയെ ആദരിക്കലും , വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ  വിദ്യാർഥികളെ അനുമോദിക്കലും ജൂലൈ 25 ന് ചൊവ്വാഴ്ച ഉച്ചക്ക് 1.30  മുതൽ കുറ്റിപ്പുറം വ്യാപാര ഭവനിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ കുറ്റിപ്പുറത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.വാർഷിക ജനറൽ ബോഡിയോടനുബന്ധിച്ച് വ്യാപാരി വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ മെഹന്തി ഫെസ്റ്റ് ,സംസ്ഥാന ഗോൾഡ് മാർക്കറ്റ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് ഭാരവാഹികൾക്കും ജില്ലാ യൂത്ത് ഭാരവാഹികൾക്കുമുള്ള സ്വീകരണവും ചടങ്ങിൽ നടക്കുമെന്നും സംഘാടകർ പറഞ്ഞു.മെഹന്തി ഫെസ്റ്റ് ജില്ലാ വനിതാ  വിംഗ് പ്രസിഡണ്ട്  ജമീല ഇസ്സുദ്ദീൻ ഉദ്ഘാടനം ചെയ്യും.തുടർന്ന് നടക്കുന്ന വാർഷിക ജനറൽബോഡിയോഗം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പി .കുഞ്ഞാവു ഹാജിഉദ്ഘാടനം ചെയ്യും.കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി,കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റജിത ശലീജ്,ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി തുടങ്ങിയവർ സംബന്ധിക്കും.
 വാർത്ത സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡണ്ട്  കെ. പി അബ്ദുൽ കരീം ജനറൽ സെക്രട്ടറി
ആർ. കെ ജൗഹർ അലി, ട്രഷറർ കെപി ഇസഹാക്ക്,കെ പി ബാലഗോപാലൻതുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Kuttipuram trade association provides Rs 10 lakh post-mortem assistance.
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !