വിദ്യാർത്ഥികൾക്കിടയിൽ ഊർജ്ജ സംരക്ഷണത്തിന്റെ ബോധവൽക്കരണ പദ്ധതിയുടെ ഭാഗമായി മലപ്പുറം മേൽമുറി എം എം ഇ ടി ഹയർസെക്കൻഡറി സ്കൂളിൽ എനർജി ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എൽ .ഇ.ഡി ബൾബ് നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. മലപ്പുറം എസ്. ഇ . പി കോഡിനേറ്റർ പി സാബിർ ശില്പശാലക്ക് നേതൃത്വം നൽകി. പ്രധാന അധ്യാപകൻ പി അബ്ദുള്ള ശില്പശാലയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
വിദ്യാർത്ഥികൾ ഇത് പരിശീലിച്ച് പഠിക്കുന്നതോടെ ഊർജ്ജസംരക്ഷണവും സ്വയംതൊഴിലിലും പ്രാപ്തമാകും . പത്താംക്ലാസിലെ ഫിസിക്സ് പാഠപുസ്തകത്തിലെ ഒന്നാമത്തെ പാഠഭാഗത്തിലാണ് എൽ.ഇ.ഡി ബൾബ് നിർമ്മാണമുള്ളത് . വിദ്യാർത്ഥികൾ സ്വന്തമായി നിർമ്മിച്ച ബൾബുകൾ വീടുകളിൽ കൊണ്ടുപോയി .
അധ്യാപകരായ സി കെ ഉമ്മർ, സിപി സാദിക്കലി, ഖാലിദ് കെ , ഹസ്സൻ ഷെരീഫ്, ഫിലിപ്സ് മാത്യു, ജസീറ എം, ജഫ് ല, കെ എം സലാം, മുസ്തജിബ്, സ്കൂൾ ലീഡർ അനസ് എന്നിവർ നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: L. ED bulb making workshop organized
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !