കേരളാ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചു പണി. ഡിജിപിയായി സ്ഥാനകയറ്റം ലഭിക്കുന്ന ടികെ വിനോദ് കുമാറിന് വിജിലന്‍സ് ഡയറക്ടറായി നിയമനം. മനോജ് എബ്രഹാം ഇന്റലിജന്‍സ് എഡിജിപിയാകും. ജയില്‍ മേധാവി സ്ഥാനത്തു നിന്നും കെ പത്മകുമാറിനെ മാറ്റി. പകരം ഫയര്‍ഫോഴ്‌സ് മേധാവിയാക്കി. ബല്‍റാം കുമാര്‍ ഉപാധ്യായ ആണ് പുതിയ ജയില്‍ മേധാവി.
കൊച്ചി കമ്മീഷണര്‍ സേതുരാമനെയും മാറ്റി. എ അക്ബര്‍ കൊച്ചി കമ്മീഷണറാകും. സേതുരാമന്‍ ഉത്തര മേഖല ഐജിയാകും. നേരത്തെ ഉത്തര മേഖല ഐജിയായിരുന്ന നീരജ് കുമാര്‍ ഗുപ്തക്ക് പൊലീസ് ആസ്ഥാനത്തെ ചുമതല നല്‍കി.
എംആര്‍ അജിത് കുമാറിന് പൊലീസ് ബറ്റാലിയന്റെ അധിക ചുമതലയും നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Demolition of police chief; TK Vinod Kumar Director of Vigilance; Manoj Abraham Intelligence ADGP
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !