വെറും നാല് മണിക്കൂറുകൊണ്ട് 52കാരിയായ ചന്ദ്രിക ചേച്ചി 25കാരിയായ കല്യാണപ്പെണ്ണായി. ജീവിത പ്രാരാബ്‌ധത്തിനിടെ ഒന്നു മര്യാദയ്‌ക്ക് മുടി കെട്ടാൻ പോലും സമയം കിട്ടാറില്ലെന്ന് തമാശ പറയാറുള്ള ചന്ദ്രിക ചേച്ചിയെ അമ്പരപ്പിക്കുന്ന മേക്കോവറിൽ പുറത്തിറക്കിയത് കണ്ണൂർ സ്വദേശിയായ ജിൻസി രഞ്ജുവാണ്. ജിൻസിയുടെ സ്ഥാപനമായ മിയബെല്ല ബ്യൂട്ടികെയറിന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച മേക്കോവർ വിഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.
''പണി എടുത്തുകൊണ്ടിരിക്കുന്ന ഇടയിൽ ചേച്ചിയോട് വെറുതെ ഒന്ന് ചോദിച്ചതാ “പോരുന്നോ എന്റെ കൂടെ ഷോപ്പിൽ ”. പിന്നെ കണ്ട ചേച്ചിയുടെ സന്തോഷം ഞങ്ങളെ അതിശയിപ്പിച്ചു. എല്ലാവരുടെയും ഉള്ളിലുണ്ടാവും നടക്കാതെ പോയ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ- എന്ന കുറിപ്പോടെയാണ് ജിൻസി വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
'മേക്കോവർ ചെയ്യാനായി ഏതാണ്ട് നാല് മണിക്കൂറോളം എടുത്തുവെന്ന് ജിൻസി പറയുന്നു. സുഹൃത്തിന്റെ വിവാഹനിശ്ചയ സാരിയാണ് ചന്ദ്രിക ചേച്ചിയെ ഉടുപ്പിച്ചിരിക്കുന്നത്. ഞങ്ങള്‍ ആഭരണങ്ങള്‍ കല്ല്യാണാവശ്യത്തിനായി വാടകയ്ക്ക് നല്‍കാറുണ്ട്. ആ ആഭരണങ്ങള്‍ ചേച്ചിയെ അണിയിപ്പിച്ചു. തലയില്‍ പൂവും ചൂടിയതോടെ ചേച്ചി ആളാകെ മാറി. പുറത്തിറങ്ങിയപ്പോൾ ആർക്കും വിശ്വസിക്കാനായില്ല'. ഫോട്ടോയിലെ പോസുകളെല്ലാം ചേച്ചി തന്നെ ചെയ്‌തതാണെന്നും ജിൻസി പറഞ്ഞു.
വീഡിയോ:
Content Highlights: A 52-year-old woman turned into a 25-year-old woman in four hours; Viral video
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !