പുത്തനത്താണിയിൽ ഓർഡർ ചെയ്ത ബിരിയാണിയിൽ നിന്ന് ലഭിച്ചത് ജീവനുള്ള പുഴുക്കളെ. ഇന്നലെ രാത്രി പുത്തനത്താണിയിൽ പ്രവർത്തിക്കുന്ന വൈറ്റ് ഹോട്ടലിൽ ബിരിയാണി കഴിക്കുന്നതിനിടെയാണ് ജീവനുള്ള പുഴുക്കൾ പുറത്ത് വന്നത്. രുചി വ്യത്യാസം ഉണ്ടായപ്പോൾ തന്നെ കുടുബം ഈ കാര്യം ജീവനക്കാരോട് സൂചിപ്പിച്ചിരുന്നു. എന്നാൽ പുതിയ ബിരിയാണിയാണ് എന്നും ഇപ്പോൾ ഉണ്ടാക്കിയതാണെന്നുമായിരുന്നു ജീവനക്കാരുടെ മറുപടി.
ഇതിനുശേഷമാണ് ബിരിയാണിയിലെ ചിക്കനിൽ നിന്നും ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത്. ഇതോടെ പുഴുക്കളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ കന്മനം മേടിപ്പാറ സ്വദേശി ഇരിങ്ങാവൂർ വളപ്പിൽ ഷറഫുദ്ധീൻ പോലീസിലും ഫുഡ് സേഫ്റ്റി വകുപ്പിനും പരാതി നൽകുകയായിരുന്നു. ഇതിനിടയിൽ ഭക്ഷണം കഴിച്ച വീട്ടമ്മ ഛർദ്ദിച്ചു ആവശയായി. തുടർന്ന് ഭർത്താവും മക്കളും ഉൾപ്പടെയുള്ളവർക്കും ശാരീരിക അസ്വസ്ഥതകളുണ്ടായി. ഇതോടെ കുടുബം തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. സംഭവമറിഞ്ഞ് കൽപ്പകഞ്ചേരി പോലീസ് ഹോട്ടലിലെത്തി കുടുംബാംഗങ്ങളിൽ നിന്നും മൊഴിയെടുത്തു. എന്നാൽ സംഭവത്തിൽ ഇന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് തുടർനടപടികൾ സ്വീകരിക്കുമെന്നാണ് കുടുംബത്തിന് ഉറപ്പ് നൽകിയിരിക്കുന്നത്. ചിക്കനിലെ രക്തത്തിലുള്ളതാകാം പുഴുക്കളെന്നാണ് ഹോട്ടൽ അധികൃതർ വിശദീകരിച്ചതെന്നാണ് കുടുംബം പറയുന്നത്. സമാനമായരീതിയിൽ ഈ മേഖലയിൽ മാസങ്ങൾക്കുമുമ്പ് മറ്റൊരു ഹോട്ടലിൽനിന്ന് കുടുംബം ബ്രോസ്റ്റ് കഴിക്കുന്നതിനിടയിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുത്തനത്താണിയിൽ മറ്റൊരു ഹോട്ടലിൽ ബിരിയാണിയിൽ നിന്നും പുഴുക്കളെ കണ്ടെത്തിയത്.
Content Highlights: Live maggots found in chicken biryani at White Hotel, Puttanathani Live maggots found in biryani
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !