മാരക ലഹരി പദാർത്ഥമായ എംഡിഎംഎയുമായി യുവാവ് കാടാമ്പുഴ പൊലീസിന്റെ പിടിയിലായി.പട്ടർനടക്കാവ് അനന്താവൂർ സ്വദേശി വെട്ടിക്കാട്ടിൽ അസൈനാരാണ് പിടിയിലായത്. പ്രതിയിൽ നിന്നും വിൽപ്പനയ്ക്കായി കൈവശം വെച്ച
7.3 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.
വെട്ടിച്ചിറയിൽ നിന്നും കഴിഞ്ഞ ദിവസമാണ് പ്രതിയെ പിടികൂടിയത്.മറ്റു സംസ്ഥാനങ്ങളിൽ നിന്നും എംഡിഎംഎ എത്തിച്ച് ചെറു പൊതികളിലാക്കി വെട്ടിച്ചിറ - പുത്തനത്താണി ഭാഗങ്ങളിലെ ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്ന കണ്ണികളിൽ ഒരാളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ താനൂർ ഡിവൈഎസ്പി ബെന്നിയുടെ നിർദ്ദേശ പ്രകാരം കാടാമ്പുഴ പൊലീസ് ഇൻസ്പെക്ടർ സംഗീത് പുനത്തിലും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
സബ് ഇൻസ്പെക്ടർ എൻ.ആർ സുജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ രാജീവ്, ശരൺ റിയാസ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
ലഹരിയ്ക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാടാമ്പുഴ പോലീസ് നടത്തുന്ന ഈ ആഴ്ചയിലെ രണ്ടാമത്തെ എംഡിഎംഎ വേട്ടയാണിത്.
Content Highlights: with MDMA in Vettichira, Malappuram
Police arrested the youth.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !