തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ബംഗളൂരുവിലെ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25നായിരുന്നു അന്ത്യം. മരണം സ്ഥിരീകരിച്ചു അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടു.
അര നൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്നു ഉമ്മൻ ചാണ്ടി. രണ്ട് തവണ മുഖ്യമന്ത്രിയായി. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി 12 തവണ അദ്ദേഹം നിയമസഭാംഗമായി. ഏറ്റവും കൂടുതൽ തവണ നിയമസഭാംഗമായതിന്റെ റെക്കോർഡും ഉമ്മൻ ചാണ്ടിയുടെ പേരിലാണ്. രണ്ട് തവണയായി ഏഴ് വർഷമാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയിൽ ഇരുന്നത്. തൊഴിൽ, ആഭ്യന്തരം, ധനകാര്യ വകുപ്പ് മന്ത്രിയായും പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ എഐസിസി ജനറൽ സെക്രട്ടറിയാണ്. കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമാണ്. ഭാര്യ: കാനറാ ബാങ്ക് മുൻ ഉദ്യോഗസ്ഥ മറിയാമ്മ. മക്കൾ: മറിയം ഉമ്മൻ, അച്ചു ഉമ്മൻ ചാണ്ടി ഉമ്മൻ. സംസ്കാരം പുതുപ്പള്ളിയിൽ.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, സർവകലാശാല പരീക്ഷകൾ മാറ്റി
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്നുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധിയായിരിക്കും. സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഖാചരണവും ഉണ്ടാകും.
പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല. അതേസമയം കാലിക്കറ്റ്, കുസാറ്റ്, എംജി, കേരള, കണ്ണൂർ, സാങ്കേതിക സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റിയിട്ടുണ്ട്
READ ALSO:
Content Highlights: Former Chief Minister Oommen Chandy bid farewell; Death at 4.25 am today
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !