ദുബൈ: യുഎഇയില്‍ ചൂടിന്റെ കാഠിന്യം ഓരോ ദിവസം പിന്നിടുമ്പോഴും കൂടിവരികയാണ്. അന്‍പത് ഡിഗ്രിക്ക് മുകളിലാണ് ഇപ്പോള്‍ രാജ്യത്തെ താപ നില. അബുദാബി അല്‍ദഫ്റ മേഖലയിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 50.1 ഡിഗ്രിയാണ് ഇവിടുത്ത താപനില. ഈ വേനല്‍ക്കാല സീസണിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്ത് താപനിലയില്‍ വര്‍ദ്ധന രേഖപ്പെടുത്തുമെന്ന് ദേശീയകാലാവസ്ഥാ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടിയ താപനില നാല്‍പ്പത്തിയാറ് ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഉയരും എന്നായിരുന്നു മുന്നറിയിപ്പ്. കുറഞ്ഞ താപനിലയിലും വര്‍ദ്ധന രേഖപ്പെടുത്തുകയാണ്. ഫുജൈറയിലെ അല്‍ഫാര്‍ഫാറില്‍ ഇന്നലെ പുലര്‍ച്ചെ രേഖപ്പെടുത്തിയത് 26.3 ഡിഗ്രി സെല്‍ഷ്യസ് ആണ്. ഇത് അല്‍ഫാര്‍ഫാറിലെ ഏറ്റവും കുറഞ്ഞ താപനിലയാണ്.
രാജ്യത്ത് ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പന്ത്രണ്ട് മുതല്‍ മൂന്ന് മണിവരെയുളള സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൂട് കൂടുതലുള്ള ഈ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.
Content Highlights: hot in UAE; Temperature above fifty degrees
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !