എടയൂർ അധികാരിപടിക്കും പൂക്കാട്ടിരിക്കും ഇടയിൽ വി.പി.ഓഡിറ്റോറിയത്തിന് സമീപത്തെ വളവിൽ അപകടം ഒളിഞ്ഞിരിക്കുന്നത് യാത്രക്കാരെ ആശങ്കയിലാഴുത്തുന്നു. വളവിൽ കുന്നിൻ മുകളിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും ലോഡ് കണക്കിന് മണ്ണ് എടുത്തതാണ് വാഹനയാത്രക്കാർക്ക് കാൽനടയാത്രക്കാർക്കും തീരാദുരിതം തീർത്തിരിക്കുന്നത്. കനത്ത മഴ പെയ്തതോടെ കുന്നിൻ മുകളിൽ നിന്നും മണ്ണ് റോഡിലേക്ക് ഒഴുകിയെത്തുകയും റോഡ് ചളിക്കുളമായി മാറുകയും ചെയ്തു. കുന്നിൻ മുകളിലെ കൂറ്റൻ പാറ കല്ലുകൾ ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുമാണ്.
മഴവെള്ളം പോകേണ്ട ഓവുചാൽ മണ്ണടിഞ്ഞ് മൂടിയ നിലയിലാണ്.വളാഞ്ചേരി-എടയൂർ -മലപ്പുറം റൂട്ടിൽ നൂറുകണക്കിന് വാഹനങ്ങളാണ് ദിനേന കടന്നു പോകുന്നത്. മണ്ണ് ഒലിച്ചിറങ്ങിയത് മൂലവും വളവായതിനാലും വലിയ അപകടമേഖലയായി ഇവിടം മാറിയിരിക്കുകയാണ്. മണ്ണ് എടുക്കാൻ നിയോഗിക്കപെട്ടവർ മണ്ണ് എടുത്ത് കൊണ്ടു പോയെങ്കിലും ഓവുചാൽ പൂർവ്വസ്ഥിതിയിലാക്കാത്തതും അടിഞ്ഞ് കൂടിയ മണ്ണ് നീക്കം ചെയ്യാത്തതും പ്രദേശത്ത് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തതും വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്
വിഷയത്തിൽ അടിയന്തിരമായി അധികൃതർ ഇടപെടണമെന്ന് അധികാരിപടി മിഴിവ്വ് വാട്സാപ്പ് ഗ്രൂപ്പ് ആവശ്യപെട്ടു.
Content Highlights: Motorists beware at Edayur Adhikaripadi bend..
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !