അബൂദബി: മലപ്പുറം രണ്ടത്താണി സ്വദേശി അബൂദബിയില്‍ വാഹനം തട്ടി മരിച്ചു. രണ്ടത്താണി കുണ്ടംവിടാവ് പരേതനായ മൊയ്തീന്‍കുട്ടി ഹാജിയുടെ മകന്‍ ഒടയപ്പുറത്ത് മുഹമ്മദ് മുസ്തഫ (49) ആണ് മരിച്ചത്. ഇന്നലെയാണ് അപകടം. അബൂദബി നഗരത്തില്‍ മദീന സായിദ് ഭാഗത്ത് നടന്നുപോകവെ വാഹനം ഇടിക്കുകയായിരുന്നു.
മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാതാവ്: ആചുട്ടി. ഭാര്യ: ഹാജറ. മക്കള്‍: ഹസീബ്, ഹബീബ.
Content Highlights: A native of Randathani died after being hit by a vehicle in Abu Dhabi
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !