എട്ട് വയസുകാരനു നേരെ തെരുവു നായ്ക്കൂട്ടത്തിന്റെ ആക്രമണം. മലപ്പുറം മമ്പാടാണ് വീട്ടു മുറ്റത്തു കളിച്ചു കൊണ്ടിരുന്ന കുട്ടിയെ നായ്ക്കൂട്ടം ആക്രമിച്ചത്.
സന്നദ്ധ സേവന സംഘടനയായ എമർജൻസി റെസ്ക്യു ഫോഴ്സ് അംഗമായ ഡെന്നി എബ്രഹാമിന്റെ മകൻ ജോയലിനെയാണ് അഞ്ചോളം നായകൾ കടിച്ചത്. കുട്ടിയുടെ കാലിനാണ് പരിക്കേറ്റത്.
കുട്ടിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മമ്പാട്, പലാപ്പറമ്പ് മേഖലകളിൽ തെരുവു നായ ശല്യം അതിരൂക്ഷമാണെന്നു നാട്ടുകാർ വ്യക്തമാക്കി. പരിഹാരം ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഇല്ലെന്നും നാട്ടുകാർ ആരോപിച്ചു.
Content Highlights: Mediavisionlive.in
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !