പാലക്കാട്: പാലക്കാട് സ്‌കൂള്‍ കുട്ടികളുമായി വന്ന ഓട്ടോയില്‍ പന്നി ഇടിച്ച് വനിത ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഓട്ടോയുടെ ഡ്രൈവര്‍ വക്കാല സ്വദേശിനി വിജിഷ (35) ആണ് മരിച്ചത്.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം. ഓടംതോട് ഭാഗത്ത് നിന്നും സ്‌കൂള്‍ കുട്ടികളുമായി വരുകയായിരുന്ന ഓട്ടോയില്‍ കരിങ്കയം പള്ളിക്ക് സമീപം വച്ച് പന്നി ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ഓട്ടോ മറിയുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ഓട്ടോയില്‍ ഉണ്ടായിരുന്ന മൂന്ന് കുട്ടികള്‍ക്ക് പരിക്ക് പറ്റിയതിനെ തുടര്‍ന്ന് മംഗലംഡാമിലെ ഹെല്‍ത്ത് വിഷന്‍ മെഡിക്കല്‍ സെന്ററില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുട്ടികളെ വിട്ടയച്ചു.
Content Highlights: A pig hit an auto carrying school children and overturned; The woman auto driver died
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !