![]() |
File Image |
തിരൂർ: സംയുക്ത ബസ് തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ തിരൂരിൽ സ്വകാര്യ ബസുകൾ പണിമുടക്കുന്നു. ബസ്‌സ്റ്റാൻഡിലെ ശൗചാലയം സ്ഥിരമായി തുറന്നുകൊടുക്കാത്തതും നഗരത്തിൽ സ്ഥിരമായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കു കാരണം ബസുകൾക്ക് സർവീസ് നടത്താൻ കഴിയാത്തതുമാണ് പണിമുടക്കിനു കാരണം. റോഡുകളുടെയും പാലങ്ങളുടെയും പണി മന്ദഗതിയിൽ നടക്കുന്നതും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ടെന്നും സമരക്കാർ പറഞ്ഞു.
പണിമുടക്കുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് അധികാരികൾക്ക് നോട്ടീസ് നൽകിയിട്ടും ഒന്നു ചർച്ചയ്ക്കുവിളിച്ച് വിഷയം പരിഹരിക്കാൻപോലും അധികാരികൾ തയ്യാറായില്ലെന്നാണ് പരാതി. അതേസമയം തിരൂരിൽ നിന്നും തിരിച്ചും വിവിധ ഇടങ്ങളിലേക്ക് കെ എസ് ആർ ടി സി സർവീസ് യാത്രക്കാർക്ക് ആശ്വാസമാണ്.
Content Highlights: Private buses go on strike in Tirur
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !