തൃശൂര്‍: നഗരത്തില്‍ ജിംനേഷ്യത്തിലേക്ക് ആവശ്യമായ പ്രോട്ടീൻ പൗഡര്‍ വില്‍ക്കുന്ന സ്ഥാപനത്തില്‍ നിന്ന് അഞ്ച് കിലോ കഞ്ചാവ് പിടിച്ചു. തൃശൂര്‍ പടിഞ്ഞാറേക്കോട്ടയിലാണ് സംഭവം.
രണ്ട് പേരെ ഇതുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കടയുടമ വിഷ്ണു (33), ഇയാളുടെ സഹായി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ പ്രോട്ടീൻ മാള്‍ എന്ന സ്ഥാപനത്തില്‍ നിന്നാണ് പൊലീസ് കഞ്ചാവ് കണ്ടെത്തിയത്. രണ്ട് ജിംനേഷ്യങ്ങളിലും പരിശോധന നടത്തി.
Content Highlights: Raid on establishment selling protein powder; Five kilos of cannabis were seized; Two people were arrested
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !