ഇന്നോവ ക്രിസ്റ്റയെ ആംബുലന്‍സായി അവതരിപ്പിച്ച്‌ 'ടൊയോട്ട'

0
ഉയര്‍ന്ന യാത്രാ സുഖവും കരുത്തും സുരക്ഷയും ഒരുക്കുന്ന വിശ്വാസ്യതയാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ വാഹനങ്ങള്‍. ഇപ്പോഴിതാ പ്രതിസന്ധികളില്‍ കൂട്ടാവാന്‍ ആംബുലന്‍സായും ക്രിസ്റ്റ എത്തുന്നു.

ടൊയോട്ട തന്നെയാണ് അവരുടെ ഇന്നോവ ക്രിസ്റ്റയെ ആംബുലന്‍സായി അവതരിപ്പിച്ചിരിക്കുന്നത്. ബേസിക്, അഡ്വാന്‌സ്ഡ് എന്നീ രണ്ടു വേരിയന്റുകളിലാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ ആംബുലന്‍സ് വരുന്നത്. പൈനാക്കിള്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായി സഹകരിച്ചാണ് ഇന്നോവ ക്രിസ്റ്റ ആംബുലന്‍സ് നിര്‍മിക്കുന്നത്.

ഒരു ആംബുലന്‍സിനു വേണ്ട മാറ്റങ്ങള്‍ പുറത്തും അകത്തും വരുത്തിട്ടാണ് ക്രിസ്റ്റ ആംബുലന്‍സിനെ ടൊയോട്ട അവതരിപ്പിച്ചിരിക്കുന്നത്. വശങ്ങളിലും പിന്നിലും ചുവപ്പു നിറത്തില്‍ ആംബുലന്‍സ് എന്ന് സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ട്. ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള സ്റ്റിക്കറുകളും വാഹനത്തിനു മുകളിലെ എമര്‍ജന്‍സി ഫ്‌ളാഷിങ് ലൈറ്റുകളും ആംബുലന്‍സ് ലുക്ക് വാഹനത്തിന് നല്‍കുന്നുണ്ട്.

ഉള്ളിലേക്കു വന്നാല്‍ ഡ്രൈവറും രോഗി കിടക്കുന്ന പിന്‍ഭാഗവും തമ്മിലുള്ള വേര്‍തിരിവാണ് പ്രധാന വ്യത്യാസം. മരുന്നുകള്‍ സൂക്ഷിക്കാനുള്ള സൗകര്യം, എമര്‍ജന്‍സി കിറ്റ്, അഗ്നിശമന സംവിധാനം, ഓട്ടോ ലോഡിങ് സ്ട്രക്ച്ചര്‍, പാരമെഡിക് സീറ്റ്്, ഫോള്‍ഡിങ് റാംപ്, എടുത്തു മാറ്റാവുന്ന ഓക്‌സിജന്‍ സിലിണ്ടര്‍ എന്നിവയെല്ലാം ക്രിസ്റ്റ ആംബുലന്‍സിലുണ്ടാവും.

അഡ്വാന്‍സ്ഡ് വേരിയന്റില്‍ ഈ അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം അധിക സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓട്ടോമേറ്റഡ് എക്‌സ്‌റ്റേണല്‍ ഡിഫിബ്രിലേറ്റര്‍(AED), കെന്‍ഡ്രിക് എക്‌സ്ട്രാക്ഷന്‍ ഡിവൈസ്, മള്‍ട്ടിപാരാമീറ്റര്‍ മോണിറ്റര്‍, ഓക്‌സിജന്‍ ഡെലിവറി സിസ്റ്റം, പോര്‍ട്ടബിള്‍ സക്ഷന്‍ ആസ്പിരേറ്റര്‍, സ്‌പൈന്‍ ബോര്‍ഡ്, സ്‌റ്റേഷനറി ഓക്‌സിജന്‍ സിലിണ്ടറുകള്‍, കൂടുതല്‍ പവര്‍ സോക്കറ്റുകള്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ അഡ്വാന്‍സ്ഡ് വേരിയന്റിലുണ്ടാവും.

മലമ്ബ്രദേശങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും ജീവന്‍ രക്ഷാ വാഹനമായി ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഇനി തിളങ്ങാനുള്ള സാധ്യത ഏറെയാണ്. ദുര്‍ഘട പാതകള്‍ മറികടന്നു പോകാന്‍ വേണ്ട ശേഷി നേരത്തെ തന്നെ ക്രിസ്റ്റ തെളിയിച്ചിട്ടുള്ളതാണ്. സ്റ്റാന്‍ഡേഡ് മോഡലിലേതു പോലെ 2.4 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ ആംബുലന്‍സിലുമുള്ളത്. 148bhp കരുത്തും പരമാവധി 343Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന വാഹനമാണിത്.

Content Highlights: Toyota introduced the Innova Crysta as an ambulance

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !