47 വയസ്സുള്ള രവീന്ദ്രൻ സ്ഥിരമായി ഓട്ടോറിക്ഷയിൽ മദ്യം ശേഖരിച്ച് വിവിധ പ്രദേശങ്ങളിൽ വിൽപ്പന നടത്തി വരികയായിരുന്നു. വളാഞ്ചേരി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വളാഞ്ചേരി പൈങ്കണ്ണൂരിൽ വച്ചാണ് ഓട്ടോ അടക്കം പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നും വിവിധ ബ്രാൻഡുകളിലുള്ള 6 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും പോലീസ് പിടിച്ചെടുത്തു. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സ്റ്റേഷൻ ഹൗസ് ഓഫീസർ കമറുദ്ദീൻ വള്ളിക്കാടന്,എസ് ഐ ജലീൽ കറുത്തേടത്ത്, എസ്ഐ സുധീർ സിവിൽ പോലീസ് ഓഫീസർമാരായ വിനീത്, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്..
Content Highlights: Valanchery police caught selling alcohol in auto.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !