മലപ്പുറം: മുന്നിയൂര്‍ മണ്ണട്ടംപാറ അണക്കെട്ടില്‍ നീന്തുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു.വെളിമുക്ക് ആലുങ്ങല്‍ സ്വദേശി ചക്കുങ്ങല്‍ വീട്ടില്‍ പരിയകത്ത് സലീമിന്റെ മകൻ അജ്മല്‍ അലി (21) ആണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. അണക്കെട്ടില്‍ നീന്തുന്നതിനിടെ അജ്മല്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. നാട്ടുകാര്‍ രക്ഷപ്പെടുത്തി ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് യുവാവ് മരിച്ചത്.
Content Highlights: was swept away while swimming; The young man died while undergoing treatment
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !