തെരുവില്‍ ഇറങ്ങിപ്പോരാടി ജയിക്കേണ്ടതല്ല'; ഏകവ്യക്തിനിയമത്തിനെതിരെ നിയമപോരാട്ടം; മുസ്ലീം സംഘടനകളുടെ യോഗം

0
തെരുവില്‍ ഇറങ്ങിപ്പോരാടി ജയിക്കേണ്ടതല്ല'; ഏകവ്യക്തിനിയമത്തിനെതിരെ നിയമപോരാട്ടം; മുസ്ലീം സംഘടനകളുടെ യോഗം You don't have to fight in the streets and win'; Legal battle against sole proprietorship; A meeting of Muslim organizations

കോഴിക്കോട്:
ഏകവ്യക്തി നിയമത്തിനെതിരെ തെരുവില്‍ പ്രക്ഷോഭം വേണ്ടെന്ന് മുസ്ലീം സംഘടനകളുടെ യോഗത്തില്‍ തീരുമാനം.

രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് യോഗത്തിനു ശേഷം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്ലീങ്ങളെ മാത്രം ബാധിക്കുന്ന വിഷയമല്ല. വിശാലമായി കണ്ട് പ്രതികരിക്കേണ്ട വിഷയമാണ്. സാമുദായിക ധ്രുവീകരണം പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ബോധവത്കരണത്തിനായി കോഴിക്കോട് അടക്കം വിവിധ സ്ഥലങ്ങളില്‍ യോഗം നടത്താനും മുസ്ലീം സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു.

'ഏക വ്യക്തി നിയമത്തെ വിശാലമായ രീതിയില്‍ കണ്ടുകൊണ്ട് ഈ നിയമത്തിനെതിരെ ശക്തമായ പ്രതികരണം എല്ലാവരില്‍ നിന്നും ഉണ്ടാകണം. തെരുവില്‍ ഇറങ്ങി പോരാടി ജയിക്കേണ്ട വിഷയമല്ല. നിയമപരമായും രാഷ്ട്രീയമായും നേരിടേണ്ട വിഷയമാണ്. ഇതിന്റെ പേരില്‍ സാമുദായിക ധ്രുവീകരണം ഉണ്ടാവരുത്. ഉത്തരവാദിത്വത്തോടെയാകണം പ്രതികരിക്കേണ്ടതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ യോഗശേഷം മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ഏകവ്യക്തിനിയമം കൊണ്ടുവരാന്‍ തീരുമാനിച്ചതെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ കെണിയില്‍ ആരും വീഴരുതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലീം ലീഗ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ വിവിധ മുസ്ലീം സംഘടനകള്‍ എല്ലാം പങ്കെടുത്തു.

Content Highlights: You don't have to fight in the streets and win'; Legal battle against sole proprietorship; A meeting of Muslim organizations
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !