കോട്ടയം: യുവതിക്കു മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍. 45കാരനായ സിബി ചാക്കോ എന്നയാളാണ് പിടിയിലായത്.
യുവതിക്കു മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയപ്പോള്‍ സംഭവം കാമറയില്‍ പകര്‍ത്തി യുവതി പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടേയും വിഡിയോയുടെയും അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശിയായ സിബി കുറിച്ചിയില്‍ വാടകയ്ക്ക് താമസിക്കുകയാണ്. ഞായറാഴ്ച ഉച്ചയോടെ പനച്ചിക്കാട് മൂലക്കുളം നീലംചിറയില്‍ നടുറോഡില്‍ വച്ചാണ് ഇയാള്‍ യുവതിക്കു മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയത്. ബൈക്കിന്റെ രണ്ട് നമ്ബര്‍ പ്ലേറ്റും സ്റ്റിക്കര്‍ ഉപയോഗിച്ച് മറച്ചാണ് യുവാവ് എത്തിയത്. യുവതിവരുന്നത് ദൂരെനിന്നുകണ്ട യുവാവ് നഗ്നതാപ്രദര്‍ശനം നടത്തി. യുവതി വിഡിയോ പകര്‍ത്തുകയും ആക്രോശിക്കുകയും ചെയ്തതോടെ ഇയാള്‍ ബൈക്കെടുത്ത് മടങ്ങി.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചിങ്ങവനം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിദേശത്തായിരുന്ന പ്രതി കുറച്ചുകാലം മുൻപാണ് നാട്ടിലെത്തിയത്. വിവാഹിതനാണെങ്കിലും ഭാര്യയുമായി വേര്‍പിരിഞ്ഞുകഴിയുകയാണ് ഇയാള്‍.
Content Highlights: A young man who exposed himself in front of a young woman was arrested
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !