കോട്ടയം: കോടതി ശിക്ഷിച്ചശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 28 വര്‍ഷത്തിനുശേഷം പിടിയിലായി. എരുമേലി പാക്കാനം പുഞ്ചവയല്‍ കാരിശേരി ചവറമ്മാക്കല്‍ സന്തോഷ് ബാബു (59) ആണ് അറസ്റ്റിലായത്.
1993ല്‍ അയല്‍വാസിയെ വീട്ടില്‍ക്കയറി ആക്രമിച്ചെന്ന കേസില്‍ പ്രതിയായിരുന്നു സന്തോഷ്. 95ല്‍ കോടതി ഇയാള്‍ക്കു മൂന്നുമാസം തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ചു. തുടര്‍ന്നു ജാമ്യത്തിലിറങ്ങിയ സന്തോഷ് ഒളിവില്‍ പോവുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ തിരച്ചിലില്‍ പ്രതിയെ ഇടുക്കി തങ്കമണിയില്‍ നിന്നാണു പിടികൂടിയത്.
Content Highlights: bailed and drowned; Accused in custody after 28 years
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !