താനൂര്‍ കസ്റ്റഡി മരണത്തില്‍ എസ്‌ഐ ഉള്‍പ്പെടെ എട്ടുപൊലീസുകാര്‍ക്ക് സസ്‌പെൻഷൻ. അന്വേഷണത്തിനു മുന്നോടിയായി കുറ്റാരോപിതരെ മാറ്റി നിര്‍ത്തുന്നതിന്റെ ഭാഗമായാണു നടപടി.
എസ്‌ഐ കൃഷ്ണലാല്‍, പൊലീസുകാരായ കെ.മനോജ്, ശ്രീകുമാര്‍, ആഷിഷ് സ്റ്റീഫൻ, ജിനേഷ്, അഭിമന്യു, വിപിൻ, ആല്‍ബിൻ അഗസ്റ്റിൻ എന്നിവരെയാണ് തൃശൂര്‍ ഡിഐജി സസ്പെൻഡ് ചെയ്തത്.
രാസലഹരിയുമായി പിടികൂടിയ യുവാവ് പൊലീസ് കസ്റ്റഡിയില്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ ഇയാള്‍ക്കു മര്‍ദ്ദനമേറ്റതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. തിരുരങ്ങാടി മമ്ബുറം മൂഴിക്കല്‍ പുതിയ മാളിയേക്കല്‍ താമിര്‍ ജിഫ്രി (30) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. താമിര്‍ ജിഫ്രിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചതവുകള്‍ അടക്കം 13 പാടുകള്‍ കണ്ടെത്തിയിരുന്നു.
അസ്വാഭാവിക മരണത്തിന് എടുത്ത കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.സി.ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്. ലഹരിക്കേസ് നര്‍കോട്ടിക് സെല്‍ഡിവൈഎസ്പിയും പൊലീസ് നടപടികളില്‍ വീഴ്ചയുണ്ടായോയെന്ന് ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയും അന്വേഷിക്കും.
Content Highlights: Tanur dies in custody; Eight police officers were suspended
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !