മലപ്പുറം: മദ്രസാ പാഠപുസ്തകത്തിൽ റോഡ് സുരക്ഷയുടെ പാഠങ്ങൾ ഉൾപ്പെടുത്തിയതിൽ അഭിനന്ദനവുമായി മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ. സുന്നി വിദ്യാഭ്യാസ ബോർഡിന്‍റെ മൂന്നാം ക്ലാസിൽ പഠിപ്പിക്കുന്ന ദുറൂസുൽ ഇസ്ലാം എന്ന പാഠപുസ്തകത്തിലാണ് റോഡ് സുരക്ഷയുടെ ബാലപാഠങ്ങൾ ഉൾപ്പെടുത്തിയിരികുന്നത്.
ഈ പുസ്തകത്തിലെ തവക്കൽതു അലല്ലാഹ് എന്ന പാഠത്തിൽ ഗൾഫിൽനിന്ന് വരുന്ന പിതാവിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലേക്ക് വാഹനത്തിൽ പോകുന്നതിനെക്കുറിച്ചാണ് വിവരിച്ചിട്ടുള്ളത്. സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് എന്നിവയുടെ ആവശ്യകതയും അമിതവേഗത്തിന്‍റെ അപകടവും ഈ പാഠഭാഗത്തിൽ വിശദീകരിക്കുന്നുണ്ട്. കൂടാതെ സിഗ്നൽ ലൈറ്റുകളെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. ഈ പാഠഭാഗത്തിന്‍റെ ഒടുവിൽ നൽകിയിരിക്കുന്ന ചോദ്യങ്ങളിലും റോഡ് സുരക്ഷ ഉൾപ്പെടുത്തിയിട്ടുണ്ട്.
പെരിന്തൽമണ്ണ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി കെ മുഹമ്മദ് ഷഫീഖ്, എൻഫോഴ്സ്മെന്‍റ് വിഭാഗം മോട്ടോർ വിഹിക്കിൾ ഇൻസ്പെക്ടർ എം. കെ പ്രമോദ് ശങ്കർ അസിസ്റ്റന്‍റ് മോട്ടോർ വഹിക്കിൾ ഇൻസ്പെക്ടർ ഷബീർ പാക്കാടൻ എന്നിവർ സുന്നി വിദ്യാഭ്യാസ വൈസ് പ്രസിഡന്‍റും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി തങ്ങളെ അഭിനന്ദനം അറിയിച്ചു.
Content Highlights: Road Safety Lessons in Madrasa Textbook; Congratulations to the Department of Motor Vehicles
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !