പത്തനംതിട്ട പരുമലയില്‍ അച്ഛനെയും അമ്മയെയും മകന്‍ വെട്ടിക്കൊലപ്പെടുത്തി. കൃഷ്ണന്‍കുട്ടി (72), ശാരദ(70) എന്നിവരാണ് കൊല്ലപ്പെട്ടത്.
മകന്‍ അനില്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ല ഡിവൈഎസ്പി അടക്കം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കൊലപാതകത്തിന് കാരണം കുടുംബവഴക്കാണെന്ന് പ്രാഥമിക നിഗമനം.
ഇവരുടെ ഇളയമകനാണ് അനില്‍കുമാര്‍. ഇവര്‍ തമ്മില്‍ വഴക്ക് പതിവാണെന്ന് നാട്ടുകാരും മൊഴി നല്‍കിയിട്ടുണ്ട്. രാവിലെ 8 മണിയോടെയാണ് സംഭവം. വലിയ ബഹളവും നിലവിളിയും കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. മകന്‍ അനില്‍കുമാറിനെ വീട്ടില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു.
Content Highlights: The son hacked his father and mother to death in Pathanamthitta
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !