നീണ്ട ഒമ്പത് വര്‍ഷത്തെ ഇടവേളക്ക് ശേഷം നടി വാണി വിശ്വനാഥ് സിനിമയിലേക്ക് തിരികെയെത്തുന്നു. ജോ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വാണിവിശ്വനാഥ് തിരികെ സിനിമയിലേക്കെത്തുന്നത്. ചിത്രത്തിൽ പ്രധാനപെട്ട ഒരു കഥാപാത്രത്തെ തന്നെ വാണി അവതരിപ്പിക്കും എന്നാണ് വിവരം.
ഒരു കാലത്ത് മലയാള സിനിമയിലെ മുൻനിര നായികയായിരുന്ന വാണിവിശ്വനാഥിന്റെ തിരിച്ചുവരവിനായി ആരാധകരും കാത്തിരിക്കുകയായിരുന്നു. ആക്ഷൻ രംഗങ്ങളിലൂടെയും വാണി സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറി.
ശ്രീനാഥ് ഭാസി, ലാൽ, സൈജു കുറുപ്പ് എന്നിവരും പ്രധാന വേഷത്തിലുണ്ട്. ശ്രീനാഥ് ഭാസി ഭാഗമാകുന്ന അമ്പതാമത് ചിത്രം കൂടിയാണ് ഇത്. ഡബ്ബിംഗ് ആര്‍ടിസ്റ്റ് ശ്രീജാ രവിയുടെ മകൾ രവീണ രവിയാണ് ഈ സിനിമയിലെ നായിക. ‘മാമന്നൻ’ എന്ന തമിഴ് ഹിറ്റ് ചിത്രത്തിലൂടെ രവീണ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജയാണ് ചിത്രം നിർമ്മിക്കുന്നത്. തികഞ്ഞ ഫാമിലി ഡ്രാമയാണ് ഈ ചിത്രം എന്നാണ് വിവരം. സംവിധായകൻ സാഗറാണ് ചിത്രത്തിന്റെ തിരക്കഥ. ‘
Content Highlights: Actress Vani Vishwanath is back in movies; Coming after a gap of nine years
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !